തയ്യല്‍ തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തി
പുല്‍പ്പള്ളി: ലോക് ഡൗണ്‍ കാലത്ത് തയ്യല്‍ തൊഴിലാളികളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തരുക, തൊഴിലില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാടിച്ചിറയില്‍ എ.കെ.റ്റി.എ തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പാടിച്ചിറ ടൗണില്‍ നടത്തിയ പ്രതിഷേധസമരം നടത്തി. സമരം ജില്ലാ സെക്രട്ടറി കെ.കെ ബേബി ഉത്ഘാടനം ചെയ്തു. കെ.ആര് നാരായണന് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബീന, ബിജിമോള്‍ , കണ്ണയ്യന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍