OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോളേജ് പരിസരത്ത് കുന്നുകൂട്ടിയിരിക്കുന്ന മണ്ണ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു

  • Mananthavadi
16 May 2021

മാനന്തവാടി: വയനാട് എന്‍ജീനീയറിംഗ് കോളേജ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഭാഗമായുള്ള മണ്ണ് കുന്നു കൂട്ടിയിട്ടത് കോളേജിനും പ്രദേശവാസികള്‍ക്കും ദുരിതമാകുന്നു. മഴ പെയ്താല്‍ മണ്ണ് ഒലിച്ച് കോളേജിലേക്കും സമീപത്തെ വീടുകളിലേക്കും ഒഴുകിയെത്തുെമെന്നാണ്  പരാതി. മണ്ണ് കുത്തിയൊലിച്ചെത്തിയാല്‍ മാനന്തവാടി  തലശേരി ദേശീയ പാതയില്‍ അപകടത്തിനും ഗതാഗത തടസത്തിനും ഇടയാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.കോളേജില്‍ അക്കാദമിക്ക് മൂന്നാംബ്ലോക്ക്  കെട്ടിടം നിര്‍മ്മിക്കുന്നതിനായി എടുത്ത മണ്ണാണ്  കെട്ടിടത്തിന്റെ അല്‍പ്പം മുകളിലായി കൂട്ടിയിട്ടിരിക്കുന്നത്. 

പൊതുവെ കുന്നിന്‍ പ്രദേശമാണിവിടം. മണ്ണ് കുന്നു കൂട്ടിയിട്ടിരിക്കുന്നതിന്റെ മുന്നിലായി  കോളേജിന്റെ ഒന്നും രണ്ടും ബ്ലോക്ക് കെട്ടിടങ്ങളാണ്. മഴ പെയ്താല്‍ മണ്ണ് കുത്തി ഒഴുകി നിലവിലെ കോളേജ് കെട്ടിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പതിക്കും. കൂടാതെ മാനന്തവാടി തലശേരി റോഡിലേക്കും ചെളിയായി വന്ന് പതിക്കുകയും ചെയ്യും. അത്രമാത്രം മണ്ണ് കുന്ന് കൂട്ടിയിട്ടിട്ടുണ്ട് ഇവിടെ. ഈ ദൃശ്യം നിങ്ങള്‍ കാണുക  മഴയൊന്ന് കനത്താല്‍ ഇത്രയധികം മണ്ണ് താഴെ കുത്തി ഒലിച്ചാല്‍ എന്താകുമെന്ന് പറയേണ്ടതില്ല. പരിസരവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മണ്ണ് മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലന്ന് വാര്‍ഡ് മെമ്പര്‍ മുരുകേശന്‍ പറഞ്ഞു.

2018 ലെ മഹാ പ്രളയത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിനടുത്ത്  ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണ് ഇടിച്ചില്‍ ഉണ്ടായ സ്ഥലം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ കുന്ന് കൂട്ടിയിട്ട മണ്ണും മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് മഴയ്ക്ക് മുന്‍പ് തന്നെ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show