OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

  • Kalpetta
10 May 2021

കല്‍പ്പറ്റ: കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി എരുമത്തെരുവ് മീന്‍ മാര്‍ക്കറ്റില്‍ മത്സ്യ വിപണനവുമായി ജോലി ചെയ്തു വരുന്ന വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പനമരം കെ എസ് ഇ ബി ഓഫീസില്‍ മെയ് 9 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എം.ഡി.എം പച്ചക്കറിയില്‍ മെയ് 5 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. കല്‍പ്പറ്റ അമ്പിലേരി കൊച്ചുപുരത്തില്‍ ഹൗസില്‍ നടന്ന മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മണ്ടാട് മുട്ടിലില്‍ ഏപ്രില്‍ 30 ന് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ടും കേസുകള്‍ വരുന്നുണ്ട്.

മെയ് 7 വരെ കല്‍പ്പറ്റ കെ.എസ് എഫ്. ഇ ബ്രാഞ്ചില്‍ ജോലി ചെയ്ത വ്യക്തി, മെയ് 8 വരെ  കണിയാമ്പറ്റ എടക്കമ്പം എ.ജെ സ്‌റ്റോഴ്‌സ്   ജോലി ചെയ്ത വ്യക്തി, മൂലങ്കാവ് മില്‍മ സൊസൈറ്റിയില്‍ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്. കല്‍പ്പറ്റ ടി പി ടൈല്‍സ് ഷോപ്പില്‍ ജോലി ചെയ്തു വരുന്ന വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാനന്തവാടി വരടിമൂല കോളനി, കരിമ്പലമൂല കോളനി, മല്ലിശ്ശേരി കുന്ന് കോളനി, മാനന്തവാടി പാട്ടവയല്‍ കോളനി, ആലിഞ്ചോട് കോളനി, കരിങ്കണിക്കുന്ന് 4 സെന്റ് കോളനി, മുള്ളന്‍കൊല്ലി പാതിരി കോളനി എന്നിവിടങ്ങളില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show