സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും വാക്സിനേഷന് സൗകര്യമേര്‍പ്പെടുത്തണം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
പുല്‍പ്പള്ളി: ഏറ്റവും കൂടുതല്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും അടിയന്തരമായി വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ്പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പുല്‍പ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഡീസല്‍ വില വര്‍ദ്ധനവ് ക്രമാതീതമായി കൂടിയിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിന് അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം, ഡീസലിന് സബ്സിഡി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ദുരന്തനിവാരണ സമിതി മീറ്റിംഗ് കൂടുമ്പോള്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പുല്‍പ്പള്ളി മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ജോര്‍ജ് തോമസ് ബസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി എം ജെ കുരിയാക്കോസ്, സി ഡി സുരേഷ്, കെ വി സണ്ണി റ്റോജി, ബ്രിജേഷ് കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍