വാറ്റ്ചാരായം പിടികൂടി
ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കാര പൂതാടി, ഊരന്‍ കുന്ന്, കാടന്‍കൊല്ലി ഭാഗങ്ങളിലും, വനത്തിലും നടത്തിയ പരിശോധനയില്‍ 25 ലിറ്റര്‍ വാറ്റുചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതിക്കായിട്ടുള്ള അന്വേഷണം നടത്തിവരുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ആര് രാധാകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര് വിനോദ്, ജ്യോതിസ് മാത്യു, തോട്ടാമൂല സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ വേണു, ഫോറസ്റ്റ് വാച്ചര്‍മാരായ ചന്ദ്രന് ഒ.പി , കുഞ്ഞന്‍ എം.ആര് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍