OPEN NEWSER

Sunday 01. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹംപിയില്‍ ഓഫ് റോഡ് റേസില്‍ വിജയവുമായി വയനാടന്‍ ടീം

  • S.Batheri
03 Feb 2021

 

ബത്തേരി: കര്‍ണാടകയിലെ  ഹംപിയില്‍ വെച്ച്  മോട്ടോര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഓഫ് വിജയനഗര്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ എക്‌സ്ട്രീം ഓഫ് റോഡ് ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ടീം വിജയികളായി. ബത്തേരി വേര്‍ജ് റേസിംഗ് ക്ലബ്ബിലെ എസ്.ധനുഷും,മാനസ് മുരളീധരനുമാണ് 1 ലക്ഷം രൂപയുടെ സമ്മാനത്തുക മറ്റ് ഇന്ത്യന്‍ ക്ലബ്ബുകളെ പിന്നിലാക്കി സ്വന്തമാക്കിയത്.വിനോദസഞ്ചാര പ്രോത്സാഹത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ഹംപിയില്‍ കഴിഞ്ഞ 29,30,31 തീയതികളില്‍ നടത്തിയ ഉത്സവ് ദി ഹംപി എന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഓഫ്  റോഡ് ജീപ്പ് റേസിംഗ് നടത്തിയത്.രാജ്യത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്നായി മുപ്പതിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഹംപിയിലെ 2000 ഏക്കര്‍ വരുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് മത്സരം നടന്നത്.ധനുഷ് ആയിരുന്ന ഡ്രൈവിംഗ് സീറ്റില്‍.സഹ ഡ്രൈവറായിട്ടായിരുന്നു മാനസ്സിന്റെ പങ്കളിത്തം ആകെ 8 ഘട്ടങ്ങിലായി നടന്ന മത്സരത്തില്‍ 6 ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റ് ധനുഷിന്റെ ടീമിനായിരുന്നു.800 ല്‍ 682 പോയിന്റ് നേടിയാണ് ടീം ചാമ്പ്യന്മാരായത്.ബത്തേരി കൊളഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന് വെര്‍ജ് റേസിംഗ് എന്ന ഓഫ് റോഡ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്‌സ ക്ലബ്ബില്‍ 12 അംഗങ്ങളാണുള്ളത്.ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന ധനുഷ് ബത്തേരി കൊളഗപ്പാറയിലാണ് താമസം 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
  • അഭിമാനമായി ഫിദ കെ
  • വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റ്; ജില്ലയുടെ സ്വപ്നപദ്ധതികളെ പരാമര്‍ശിക്കുക പോലും ചെയ്യാത്ത ബജറ്റ് നിരാശജനകം: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
  • ബജറ്റില്‍ മാനന്തവാടി മണ്ഡലത്തിന് 25.5 കോടിയുടെ പദ്ധതികള്‍
  • കൊലപാതക കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show