OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വകാര്യബസ് മരത്തിലിടിച്ച്;42 പേര്‍ക്ക് പരിക്ക്. 

  • Mananthavadi
18 Feb 2020

 മാനന്തവാടി:സ്വകാര്യബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം 42 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം ആശുപത്രിയില്‍ നിന്നും പരിക്കേറ്റ ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാനമ്പാടി സെന്റ്‌തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. നടവയല്‍ പുഞ്ചവയലില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ബസ് മരത്തിലിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരായ ഒമ്പത് സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവര്‍ക്ക് തലക്കും, കാലിനുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ബാബു (55)വിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

പരിക്കേറ്റ പ്രസാദ് (42), എബിനൈസ് (39),അക്ഷയ മനോജ് (18), പ്രതീഷ് (30), അനുപമ (18), ജോയി (46), അസ്‌ക്കര്‍ അലി (19), എബിന്‍ (19), ജസ്വിന്‍ (19), രാഹുല്‍ (18),  ജിതിന്‍ (21), അജയ് (19), സുലോചന (56), പുഷ്പ (32), മിന്‍ഷ (23), ഷൈലജ (50), അമര്‍ജിത്ത് (20), റാഫി (20), ഗഫൂര്‍ (20), ജെയ്‌സാം (19), ഷഹര്‍ബാന്‍ (19), ബിന്‍ഷ (24), അഷ്‌ക്കര്‍ അലി (19), സുബ്രഹ്മണ്യന്‍ (55), രതിന്‍ (29), ജിസാം (20), ടിജിന്‍ (21), വാസു (64), മണി (39), റോഷിത (48), ജോഷി ജോര്‍ജ് (40) തുടങ്ങിയവാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവമറിഞ്ഞ് എം എല്‍ എ ഒ ആര്‍ കേളു,  മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, സബ്കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്,തഹസില്‍ദാര്‍ എന്‍ ഐ ഷാജു, ഡി.എം.ഒ രേണുക തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയിലെത്തി. ആര്‍ എം ഒ റഹീം കപൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ പരിക്കേറ്റവരെ ചികിത്സിച്ചുവരുന്നു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show