OPEN NEWSER

Friday 10. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് വയനാട് അസോസിയേഷന്‍

  • Pravasi
29 Sep 2019

കുവൈത്ത് :വയനാടിന്റെ സാമ്പത്തിക വളര്‍ച്ചയെയും വരുമാനമാര്‍ഗ്ഗങ്ങളെയും അവശ്യവിഭവ ഗതാഗതത്തെയും ടൂറിസം സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന മൈസൂര്‍ വയനാട് റോഡിലെ യാത്രാനിരോധനവും അശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായി എടുത്ത തീരുമാനങ്ങളും പിന്‍വലിച്ച് വയനാടിന്റെ നിലനില്‍പ്പിനു പ്രതികൂലമാകുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കുവൈത്ത് വയനാട് അസോസിയേഷന്‍ ആവശ്യപ്പെട്ടു.യാത്രാനിരോധനത്തിനെതിരെ നടക്കുന്ന സമരത്തിനു കുവൈത്ത് വയനാട് അസോസിയേഷന്‍ പിന്തുണയും പ്രഖ്യാപിച്ചു. മറ്റേതൊരു ജില്ലയേകാളും പ്രകൃതിയേയും പ്രകൃതിവിഭവങ്ങളെയും വന്യജീവികളെയും കാത്ത് സൂക്ഷിക്കുവാനും നിലനിര്‍ത്താനും വയനാടന്‍ ജനതക്ക് സ്വയമേ ഉത്തരവാദിത്വം ഉണ്ട്. ഈ യാത്രാ നിയന്ത്രണം ബാധിക്കുന്നത് അതിര്‍ത്തി ജില്ലയായ വയനാടിനെ മാത്രമല്ല, കേരളത്തിന്റെ തന്നെ ടൂറിസം, കാര്‍ഷിക ഇതര വിഭവഗതാഗതത്തെ തന്നെയാണു. സാങ്കേതികമായ വികസന പ്രക്രിയകളിലൂടെ യാത്രാനിയന്ത്രണം വഴി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ് പരിഹാരം കണ്ടെത്തണമെന്നും, പ്രവാസികള്‍ അടക്കം മുതല്‍ മുടക്കി നിലനില്‍ക്കുന്ന ഒരു നാടിന്റെ നിലനില്‍പും വികസനവും മുറടിക്കുന്ന തരം നിലപാടുകള്‍ എടുക്കുന്നത് വയനാടിനും സമീപ ജില്ലകള്‍ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടികും എന്നും കെ. ഡബ്യു. എ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. 

വിവിധ ലോക രാജ്യങ്ങളിലും ഇന്ത്യക്കകത്തും സമാനമായ സാഹചര്യങ്ങള്‍ ഉള്ള മേഖലകളില്‍ ഇല്ലാത്ത നിയന്ത്രണം മറ്റേതോ ഗൂഢമായ സ്വാര്‍ത്ഥതയ്ക്ക് പാത്രമാണോ എന്ന് സംശയിക്കുന്ന വിധമാണു കാര്യങ്ങള്‍ എന്ന് സെക്രെട്ടറി ജസ്റ്റിന്‍ ജോസ് ആശങ്ക രേഖപെടുത്തി.  സമരത്തിന്റെ ആവശ്യകത മുന്നില്‍ കണ്ട് , വിദേശരാജ്യങ്ങളിലേ വയനാടന്‍ കൂട്ടായ്മകളുമായ് സഹകരിച്ച് പിന്തുണനല്‍കും എന്നും ജസ്റ്റിന്‍ അറിയ്ചു. 

ടൂറിസം വരുമാനവും കൂടെ കണക്കിലെടുത്ത് ബധല്‍ സംവിധാനങ്ങള്‍ ആയ ഗ്ലാസ് ടണല്‍, എലിവേറ്റഡ് റോഡ് സംവിധാനങ്ങള്‍, അണ്ടര്‍ ഗ്രൗണ്ട്  മെട്രോ ലൈന്‍, മോണോ റെയില്‍, ശബ്ദരഹിത ഇലക്ട്രിക് വാഹനങ്ങള്‍ അതുമല്ലെങ്കില്‍ ബധല്‍ റോഡൂകള്‍ എന്നിവയുടെ സാധ്യതകള്‍ നിലനില്‍കുന്നുണ്ട് എന്നും അടചു പൂട്ടുക എന്ന എളുപ്പ വഴിക്ക് പകരമായ് ഇത്തരം സംവിധാനങ്ങളുടെ സാധ്യതകള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിക്കണമെന്ന് കെ. ഡബ്യു.എ രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനും ആയ ബാബുജി ബത്തേരി  അറിയിച്ചു. അവധിയില്‍ ഉള്ളവരും പ്രവാസം നിര്‍ത്തി നാട്ടില്‍ ഉള്ളവരും ആയ വയനാടന്‍ പ്രവാസികള്‍ സമരമുഖത്ത് തങ്കളുടെ സാനിധ്യം രേഖപ്പെടുത്താന്‍ സംഘടനാഭാരവാഹികള്‍ അറിയിക്കുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീടിന്റെ വാതില്‍ പൊളിച്ചു കയറി മോഷണം നടത്തിയയാളെ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാക്കി പനമരം പോലീസ്; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
  • ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളി; 11 അംഗ സംഘം പിടിയില്‍
  • പുതുശ്ശേരിയില്‍ വന്‍ മദ്യവേട്ട! 78.5 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടികൂടി
  • ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര
  • വയനാട് മെഡിക്കല്‍ കോളേജിലേക്ക് 15 ഡോക്ടര്‍മാരുടെ തസ്തിക അനുവദിച്ചു.
  • ദുരന്ത ബാധിതരും നമ്മുടെ പൗരന്‍മാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാര്‍
  • ദുരന്ത ബാധിതരും നമ്മുടെ പൗരന്‍മാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാര്‍
  • വൈത്തിരി പണം കവര്‍ച്ച; പോലീസിനോടൊപ്പം കവര്‍ച്ചയ്ക്ക് കൂട്ട് നിന്നയാളും അറസ്റ്റില്‍
  • കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദുരന്ത ബാധിതരോടുള്ള ക്രൂരത: കെ.റഫീഖ്.
  • ദേശീയ വനിതാ ട്വന്റി 20: സജന സജീവന്‍ കേരളത്തെ നയിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show