OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരുനെല്ലിയുടെ സ്വന്തം ഡോക്ടറുകുട്ടിയാകാന്‍ പ്രവീണ

  • Mananthavadi
14 Jul 2019

 

മാനന്തവാടി:മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചതിലൂടെ തിരുനെല്ലി പഞ്ചായത്തിന്റെയും നാരങ്ങാക്കുന്ന് അടിയകോളനിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് പ്രവീണ. പ്രതിസന്ധികളോട് പടവെട്ടി എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസ് വാങ്ങി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രവീണ ഇപ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ തന്റെ കാറ്റഗറിയില്‍ 19 ആം റാങ്ക് കരസ്ഥമാക്കിആദ്യ അലോട്ട്‌മെന്റില്‍ തന്നെ എറണാകുളം കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ്.കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാകുന്ന്അടിയ കോളനിയിലെ ബാബുവിന്റെയും ശാന്തയുടെയും മകളാണ് പ്രവീണ.ഓള്‍ ഇന്ത്യാ തലത്തില്‍ 4757  റാങ്ക്  ആണ്  പ്രവീണയ്ക്ക് ലഭിച്ചത്.  വീടിന് സമീപത്തുള്ള ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു നാലു വരെ പഠിച്ചത്. കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്.എസ്.എസ്.എല്‍.സി യും പ്ലസ്ടുവും പാസായി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പ്രവീണയ്ക്ക്  ഡ്രൈവേഴ്‌സ് സര്‍വീസ്  കോ ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മിച്ചു നല്‍കിയ ഒരു ചെറിയവീട്ടിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. മാനന്തവാടി ഡി.എം.ഒ ഓഫീസിലെ ഡ്രൈവര്‍ എന്‍. സുരേഷാണ്  പ്രവീണയുടെ പഠനത്തിന് വഴികാട്ടി.  എം.എല്‍.എ ഒ ആര്‍ കേളുവിന്റെ ഇടപെടലും പ്രവീണയ്ക്ക് ഏറെ സഹായകമായതായി പറയുന്നു.

പ ട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ നടത്തിയ എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സില്‍ പങ്കെടുത്തതോടെയാണ് ഡോക്ടറാകണമെന്ന് പ്രവീണ മനസിലുറപ്പിച്ചത്. പിന്നീട് പാലാ ബ്രില്യന്‍സ് കോളേജില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ തന്നെ സഹായത്തോടെ ഒരു വര്‍ഷത്തെ പരിശീലനം. പരീക്ഷയെഴുതിയെങ്കിലും പ്രവേശന നടപടികളുടെ പിറകില്‍ പോവാതെ പ്രവീണ മൈസൂരുവില്‍ ഫിസിയോ തെറാപ്പി കോഴ്‌സിന് ചേര്‍ന്നു. പ്രവീണയുടെ ഡോക്ടറാകണമെന്ന ആഗ്രഹം അറിയാമായിരുന്ന     അയല്‍വാസിയായ സുരേഷ്  വീണ്ടും പരീക്ഷയെഴുതിക്കുകയായിരുന്നു.  ഡോക്ടറായി കഴിഞ്ഞാല്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പ്രവീണ പറഞ്ഞു.     

കൂലിപണിക്കാരായ തങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് മകളെ പടിപ്പിച്ചതെന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.  പ്രവീണയുടെ ഏക സഹോദരി    പ്രസീത മാനന്തവാടി ഗവ. കോളേജില്‍ ബി കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.   പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴത്തെ വീടിന് സമീപത്തായി ഇവര്‍  വീട് പണിയുന്നുണ്ട്. അവസാന ഗഡുവായി ചെറിയ പൈസ മാത്രമാണ് ലഭിക്കാനുള്ളത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും പണം ആവശ്യമാണ് .സന്‍മനസ്സുള്ളവരുടെ സഹായത്താല്‍ വീടെന്ന സ്വപ്നവും കൂടി യഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show