OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭൂ വിനിയോഗ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: ജില്ലാ വികസന സമിതി; ദുരിതാശ്വാസ സഹായം 7 കോടി വിതരണം ചെയ്തു

  • Kalpetta
31 Aug 2018

വയനാട് ജില്ലയിലെ പ്രത്യേക പരിസ്ഥിതി ദുര്‍ബ്ബലാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഭൂ വിനിയോഗ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. ഏതൊക്കെ മേഖലയില്‍ എത്ര ഉയരത്തിലും വിസ്തൃതിയിലും പരിസ്ഥിതി സൗഹൃദമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താമെന്നത് ശാസ്ത്രീയമായി പഠിച്ചതിനു ശേഷമായിരിക്കും ഇനി അനുമതി നല്‍കുക. മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അപേക്ഷകളില്‍ ധനസഹായം നല്‍കി തീര്‍പ്പാക്കി. മഴക്കെടുതി ദുരിതാശ്വാസമായി 7 കോടി വിതരണം ചെയ്തുവെന്നും വികസന സമിതിയോഗത്തിലെ മഴക്കെടുതി അവലോകനത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.സെപ്റ്റംബര്‍ നാലിന് ജില്ലയിലെ മുഴുവന്‍ പോതുജനാരോഗ്യകേന്ദ്രങ്ങള്‍ വഴിയും എലിപ്പനി, വയറിളക്ക രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ജില്ലാ വികസന സമിതി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

  തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പുറമ്പോക്കിലുള്ള മരങ്ങള്‍ വെട്ടാന്‍ ഏകപക്ഷീയമായി അനുമതി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. വൈത്തിരിയില്‍ ഉണ്ടായ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ഇത് അറിയിച്ചത്. റോഡിടിഞ്ഞ ഭാഗങ്ങളില്‍ പൊതുമരാമത്ത് റോഡ്്്, ദേശീപാത വിഭാഗങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ചോര്‍ച്ചയുണ്ടായിട്ടുള്ള വീടുകളുടെ കണക്കെടുക്കണം. തീറ്റപ്പുല്‍ കൃഷിയ്ക്ക്്് വന്‍തോതില്‍ നാശം ഉണ്ടായി, കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ 60,000 ലിറ്റര്‍ കുറവ് പാല്‍ ഉല്‍പ്പാദനത്തിലുണ്ടായിട്ടുണ്ട്്. കാപ്പി, തേയില എന്നിവയുടെ ഉല്‍പ്പാദനത്തിലും വന്‍തോതില്‍ കുറവ്് സംഭവിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

നല്ലൂര്‍നാട് എം.ആര്‍.എസിന്റെ പണി സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ഒ.ആര്‍. കേളു എം.എല്‍.എയ്ക്കു പൊതുമരാമത്ത്  ഉറപ്പു നല്‍കി. എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പ്രതിനിധികളെ യഥാസമയം അറിയിക്കണമെന്നും തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടാമെന്നും എം.എല്‍.എ പറഞ്ഞു. ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തില്‍ 254 ടണ്‍ മാലിന്യം ശേഖരിച്ചതായി എ.ഡി.എം കെ. അജീഷ് യോഗത്തെ അറിയിച്ചു. ഇതില്‍ 99 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും 7 ടണ്‍ ഇവേസ്റ്റുമാണ്. ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിന് പഞ്ചായത്തുകളില്‍ സ്ഥലം കണ്ടെത്തി ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ അറിയിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന കൂട്ടായ്മയിലേക്ക് നിരവധി വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവയുടെ ഏകോപനവും വിതരണവും സുതാര്യമായ രീതിയില്‍ പുരോഗമിക്കുന്നതായും സബ് കളക്ടര്‍ എന്‍.എസ്്.കെ.ഉമേഷ് വികസന സമിതിയെ അറിയിച്ചു.

ശുചീകരണ യജ്ഞത്തില്‍ സജീവമായി പങ്കെടുത്ത കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ്മസേന, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വ്വീസ് സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ അണിനിരന്നവരെയെല്ലാം ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

മഡ് ബാങ്ക്, സാന്റ് ബാങ്ക് എന്നിവ പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റേയും മണലിന്റേയും നീക്കം സുതാര്യമാക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ്, ജില്ലാ തല നിര്‍വ്വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show