OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി; ഭീതിയൊഴിയാതെ പിലാക്കാവ്

  • Mananthavadi
19 Aug 2018

മാനന്തവാടി;ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പിലാക്കാവ്, മണിയന്‍കുന്ന് പഞ്ചാരക്കൊല്ലി പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചില്‍.അടിവാരം,വട്ടര്‍ക്കുന്ന് ഭാഗങ്ങള്‍ മണ്ണിടിയല്‍ ഭീഷണിയിലുമായി.അടിവാരം,വട്ടര്‍ക്കുന്ന് ഭാഗങ്ങളിലെ കുന്നുകളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി.കുന്നുകള്‍ എപ്പോള്‍ വേണമെങ്കിലും ഇടിയാമെന്ന നിലയിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആളുകള്‍ വീടുകള്‍ വിട്ടൊഴിഞ്ഞത്.വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും മണ്ണിടിഞ്ഞു. മണിയന്‍കുന്നിനോട് ചേര്‍ന്ന് വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വയലുള്‍പ്പെടെ ഏക്കറുകണക്കിന് സ്ഥലം നികന്നു. വനത്തിലെ കൂറ്റന്‍മരങ്ങളും പാറകളും മണ്ണും കിലോമീറ്ററുകളോളം താഴേക്ക് ഒഴുകി പിലാക്കാവ് തൃശ്ശിലേരി റോഡിലെത്തി. റോഡും വയലും മരങ്ങളും കല്ലുകളുംകൊണ്ട് നിറഞ്ഞു. മണിയന്‍കുന്നില്‍ നേരത്തെ ഉണ്ടായ വന്‍മണ്ണിടിച്ചിലില്‍ പിലാക്കാവ്തൃശ്ശിലേരി റോഡ് തടസ്സപ്പെട്ടിരുന്നു. ഇതിന് കുറച്ചപ്പുറമാണ് വനത്തിലെ ഉരുള്‍പൊട്ടലിന്റെ ഭാഗമായുള്ള കല്ലും മണ്ണും കുത്തിയൊലിച്ച് എത്തിയത്. അടിവാരം, വട്ടര്‍ക്കുന്ന് ഭാഗങ്ങളിലും കുന്നുകള്‍ ഇടിയുമെന്നതായതോടെ ആളുകള്‍ കൂടുതല്‍ ഭീതിയിലായി. പിലാക്കാവ്, പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, വാളാട്ടുകുന്ന് പ്രദേശങ്ങളിലെ വീടുകളിലൊന്നും ഇപ്പോള്‍ ആള്‍താമസമില്ല. പ്രദേശങ്ങള്‍ വിജനമാണ്. മുഴുവാനാളുകളും ക്യാമ്പുകളിലും മറ്റുമായി കഴിയുകയാണ്. ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശനി എസ്‌റ്റേറ്റിലെ മുഴുവന്‍ കുടുംബങ്ങളെയും കഴിഞ്ഞദിവസം മാറ്റിയിരുന്നു.

പിലാക്കാവ് സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂള്‍, താഴെപിലാക്കാവിലെ മദ്രസ്സ, കുറ്റിമൂല സെന്റ സേവ്യേഴ്‌സ് ദേവാലയം പാരീഷ് ഹാള്‍, കണിയാരം സെന്റ് ജോസഫ്‌സ് ടിടിഐ എന്നിവിടങ്ങളിലാണ് കുടുംബങ്ങളെ താമസിപ്പിച്ചിട്ടുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show