OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പീഡനകേസ്സിലകത്തായ വൈദികനെതിരെ  വ്യംഗമായുള്ള പരാമര്‍ശം; കോളേജ് മാഗസിന് ഫണ്ട് നിഷേധിച്ചതായി ആരോപണം ;ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്ത്

  • S.Batheri
31 Jul 2018

 പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് യൂണിയന്‍ മാഗസിനായ 'വയറ്റാട്ടി' പുറത്തിറക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി എസ്എഫ്‌ഐ രംഗത്ത്. മാഗസിനില്‍ കൊട്ടിയൂരില്‍ പീഡനക്കേസ്സിന് ജയിലില്‍ കഴിയുന്ന വൈദികനെ വ്യംഗമായി പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ കോളേജ് മാഗസിന് ഫണ്ട് നിഷേധിച്ചിരിക്കുകയാണെന്നും, പള്ളീലച്ചന്‍ എന്ന വാക്ക് മാറ്റിയെങ്കില്‍ മാത്രമേ ഫണ്ട് അനുവദിക്കൂവെന്ന് മാനേജ്‌മെന്റ് ശഠിക്കുന്നതായും എസ്എഫ്‌ഐ.വിദ്യാര്‍ത്ഥികളുടെ ആവിഷ്‌ക്കാര സ്വാതന്ത്യത്തിനു വേണ്ടി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

2017-18 അധ്യയന വര്‍ഷത്തിലെ കോളേജ് യൂണിയന്‍ മാഗസിനാണ് ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ കഴിയാത്തത്. മാഗസിനിലെ ' പള്ളീലച്ചന്‍ കുട്ടീടച്ചനായപ്പോള്‍' എന്ന് തുടങ്ങുന്ന ചെറു കവിത മാഗസിനില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലാ എന്ന കാരണം നിരത്തിയാണ് കോളേജിലെ  മാനേജ്‌മെന്റ് മാഗസിന് അനുവദിക്കേണ്ട ഫണ്ട് പിടിച്ച് വച്ചിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.  ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനമായ പഴശ്ശി രാജാ കോളേജില്‍ പുരോഹിതരെ വിമര്‍ശിക്കാന്‍ പാടില്ലായെന്നും അത്തരത്തില്‍ ഒരു കവിത പ്രസിദ്ധീകരിക്കണമെങ്കില്‍ ' പള്ളീലച്ചന്‍' എന്ന പ്രയോഗം മാറ്റി മറ്റ് വാക്കുകള്‍ ഉപയോഗിക്കുകയോ അല്ലാത്ത പക്ഷം പൂജാരിമാരെയും ഉസ്താദ് മാരെയും കവിതയില്‍ പ്രതിപാദിച്ച് പോവണമെന്നുമാണ് അധ്യാപകരുള്‍പ്പെടുന്ന കോളേജ് അധികാരികള്‍ വിദ്യാര്‍ത്ഥി യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്ന മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലാ എന്നും തിരുത്തലുകളില്ലാതെ തന്നെ മാഗസിന്‍ പുറത്തിറക്കുമെന്നും ഫണ്ട് അനുവധിക്കാത്തതുള്‍പ്പെടെയുള്ള നിലപാട് കോളേജ് മാനേജ്‌മെന്റും അധ്യാപകരും തിരുത്താത്ത പക്ഷം വിദ്യാര്‍ത്ഥികളുടെ ആവിഷ്‌ക്കാര സ്വാതന്ത്യത്തിനു വേണ്ടി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയിലൂടെ അറിയിച്ചു. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show