കെ.പി.ഡബ്ല്യു.എ കുവൈത്ത് ചാപ്റ്റര്‍ സാല്‍മിയ, ഹവല്ലി ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ 2018-19 വര്‍ഷത്തേക്കുള്ള സാല്‍മിയ, ഹവല്ലി ഏരിയ കമ്മറ്റികള്‍ രൂപീകൃതമായി.സാല്‍മിയ റെഡ് ഫ്‌ലൈം ഹാളില്‍ വെച്ച് നടത്തി യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റും കോര്‍ അഡ്മിന്‍ ചെയര്‍മാനുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ചു. കൊല്ലം ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത സുഗതന്‍ എന്ന പ്രവാസിയുടെ മരണം നമുക്കൊരു വലിയ പാഠമാണെന്നും സുഗതന്റെ സ്വപ്നമായ വര്‍ക്ക് ഷോപ്പ് നമ്മുടെ ആഗോള സംഘടന ഏറ്റെടുത്ത് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.സെക്രെട്ടറി റെജി ചിറയത്ത് , പ്രവാസികള്‍ വരുമാനത്തില്‍ നിന്നും നീക്കിയിരുപ്പുകള്‍ ബാക്കിയാക്കി സ്വയം പുനരധിവാസത്തിനു തയ്യാറെടുക്കേണ്ടതുണ്ട് എന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. തിരിച്ച് പോകാന്‍ തയ്യാടെടുക്കും വിധം പ്രവാസ ലോകത്ത് സാധ്യതകള്‍ കുറഞ്ഞു വരുന്നത് നാം ദീര്‍ഘവീക്ഷണത്തോടെ കാണേണ്ടതുണ്ട് എന്ന് വൈസ് പ്രസിഡന്റ് പ്രേംസണ്‍ കായംകുളം അറിയിച്ചു. പ്രവാസി പുനരധിവാസം, രാ്ര്രഷ്ടീയ സാമുദായിക വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെയും പരസ്പരം പിന്തുണച്ച് നില്‍കേണ്ടതിന്റെയും ആവശ്യത്തില്‍ നിന്നുകൊണ്ട് കോര്‍ അഡ്മിന്‍ സൂസന്‍ മാത്യു, ഹവല്ലി കോര്‍ഡിനേറ്റര്‍ വനജ രാജന്‍, സാല്‍മിയ കോര്‍ഡിനറ്റര്‍ രാജന്‍ , ജോയിന്റ് സെക്രെട്ടറിമാരായ സെലിന്‍ , അംബിക മുകുന്ദന്‍, എം.കെ. പ്രസന്നന്‍, അഷറഫ് മലപ്പുറം, ഉല്ലാസ്, നന്മ പ്രസിഡന്റ് സലീം എം.എ, ജോയിന്റ് ട്രഷറര്‍ റോസ് മേരി ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 201819 വര്‍ഷത്തെക്കുള്ള 7 അംഗ സാല്‍മിയ ഏരിയ കമ്മറ്റിയും, 9 അംഗ ഹവല്ലി ഏരിയ കമ്മറ്റിയും നിലവില്‍ വന്നു.
സാല്‍മിയ ഏരിയയുടെ കണ്‍വീനര്‍ ആയി പ്രമോദ്, സെക്രെട്ടറിയായ് സന്തോഷ്, ട്രഷറര്‍ ആയ് സജിമോന്‍ ജോസഫ്, കമ്മറ്റി എക്‌സിക്യൂട്ടിവ് അംഗങ്ങളായ് സാനു, ശ്രീമതി സിനിമോള്‍, സുമയ്യ എന്നിവരെയും തിരഞ്ഞെടുത്തു.
ഹവല്ലി ഏരിയയുടെ കണ്‍വീനര്‍ ആയി മുഹമ്മദ് എടശ്ശേരി, സെക്രെട്ടറിയായ് ജലീല്‍, ട്രഷറര്‍ ആയി ശകുന്ദള, കമ്മറ്റി എക്‌സിക്യൂട്ടിവ് അംഗങ്ങളായ് സുമേഷ്,രഘുനാഥ്, ഹബീബ് റഹ്മാന്‍ രജനി രാജു, ജയശ്രീ, ഷാലു എന്നിവരെയും തിരഞ്ഞെടുത്തു.
വരാനിരിക്കുന്ന പ്രവാസി ചരിത്രത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കും വിധം ഈ കൂട്ടായ്മ വളര്‍ന്ന് വരട്ടെ എന്ന ആശംസകളോടെ ട്രഷറര്‍ അനില്‍ ആനാട് നന്ദി പ്രകാശനം നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍