OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

  • S.Batheri
15 Feb 2026

പരിയാരം:ലോക പ്രണയ ദിനത്തില്‍ മയക്കുമരുന്നുമായി പ്രണയിക്കാനെത്തിയ രണ്ട് പേരെ എക്‌സൈസുകാര്‍ അറസ്റ്റ് ചെയ്തു.
ചെന്നൈ കോടമ്പാക്കം ശിവന്‍കോയില്‍ സ്വദേശി രാജേഷ് (30), താമരശ്ശേരി ഈങ്ങാപ്പുഴ വരുവിന്‍കാലായില്‍ വീട്ടില്‍ ഷമീം വി.എം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ റ്റി , എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു. ജി എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ , റെയിഞ്ച് സംഘങ്ങള്‍ സംയുക്തമായി  മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന   ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നുകളായ മെത്താംഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. 'തത്ത്വ പരിഹാര'  എന്ന ഹോം സ്‌റ്റേയില്‍ വച്ചായിരുന്നു സംഭവം.  

ഇന്‍സ്റ്റാഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സംഘടിപ്പിച്ച് വാലന്റൈന്‍സ് ഡേയില്‍ സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി നടത്തിവരുന്നതിനിടെയായിരുന്നു പരിശോധന.സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കുറിച്ചും സംഘാടകരെ കുറിച്ചും ഹോംസ്‌റ്റേ ഉടമസ്ഥരെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  അഭിലാഷ് ഗോപി ,   മുഹമ്മദ്മുസ്തഫ.റ്റി,   മുനീറ.പി.കെ  എന്നിവരും പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show