പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം ;രണ്ടാനച്ഛന് കഠിന തടവും പിഴയും.

കല്‍പ്പറ്റ: അമ്മ വീട്ടിലില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ രണ്ടാനച്ഛന് കഠിന തടവും പിഴയും. 50 വയസുള്ള ബത്തേരി സ്വദേശിയെയാണ് കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അയൂബ് ഖാന്‍ പത്തനാപുരം 10 വര്‍ഷം കഠിന തടവിനും 20000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ പ്രതിയുടെ സ്വത്തില്‍ നിന്നും ഈടാക്കുവാനും, ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. കൂടാതെ കേരള വിക്റ്റിം കോമ്പന്‍സേഷന്‍ സ്‌കീം 2014 പ്രകാരം കുട്ടിക്ക് ഒരുലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവായി. സംഭവകാലത്ത് കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. വല്ല്യമ്മയുടെ കൂടെ താമസിക്കുകയായിരുന്ന കുട്ടിയെ സ്‌കൂള്‍ അവധി സമയത്ത് അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും അമ്മ പുറത്തുപോകുന്ന സമയങ്ങളില്‍ ഉപദ്രവവിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവം മനസിലാക്കിയ അമ്മ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി. സുനിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍