മധുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി

പരിഷ്‌കൃത സമൂഹത്തിന്റെ അപരിഷ്‌കൃത സദാചാര തേര്‍വ്വാഴ്ചയില്‍ മര്‍ദ്ധിക്കപ്പെട്ട് കൊലചെയ്യപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ മരണത്തില്‍ ഗ്ലോബല്‍ കെ.പി.ഡബ്ല്യു.എ കുവൈത്ത് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. അബ്ബാസ്സിയ പോപിന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ കോര്‍ അഡ്മിന്‍ ചെയര്‍മാനും കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷതവഹിച്ചു.ഈ മരണം മലയാളി സമൂഹത്തിന മുഴുവന്‍ ബാധ്യതയും നാണക്കേടും നിരാശയും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.പാര്‍ശ്ശ്വവത്കരിക്കപ്പെട്ട പ്രവാസികളും പരോക്ഷമായി നാട്ടുകാരില്‍ നിന്നും ഇതേ തരം ദുരന്തം അനുഭവിക്കുന്നവരാണെന്ന് യോഗം വിലയിരുത്തി.തൃശ്ശൂരില്‍ നടന്ന ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ടൂര്‍ണ്ണമന്റ് സ്‌പോന്‍സര്‍ ചെയ്യുന്നത് പോലെ പാര്‍ശ്വവത്കരിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നവരുടെ കൂടെ ഗജണഅ ഉണ്ടായിരിക്കും എന്നത് ഉറപ്പിക്കാം എന്ന് കോര്‍ അംഗവും കുവൈത്ത് സെക്ര്വ്ട്ടറിയുമായ റെജി ചിറയത്ത് അറിയിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ വതുകാടന്‍, റഷീദ് പുതുകുളങ്ങര, എംകെ പ്രസന്നന്‍, റോസ് മേരി ജോണ്‍, ദീപേഷ്, ബിനു യോഹന്നാന്‍, സീനു മാത്യൂസ്, വനജാ രാജന്‍, മനോജ് കുര്യന്‍, സന, വനജാ രാജന്‍, ഗിരിജ ഓമനക്കുട്ടന്‍, സെലിന്‍ ഫ്രാന്‍സിസ്, പുഷ്പം ബേബി, അഷറഫ് മലപ്പുറം, ലിനീഷ്, അഭിലാഷ് കോട്ടയം, ടെസ്സി ബേബി, ജോസ് വയനാട്, അംബിളി ഇടുക്കി, ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍