ശശിയുടേത് കൊലപാതകം തന്നെ..! ;ഭര്‍തൃമതിയും, ശശിയുമായി രഹസ്യസൗഹൃദം പുലര്‍ത്തി വന്നതുമായ യുവതി അറസ്റ്റില്‍

ശശിയും യുവതിയും തമ്മിലുണ്ടായ വാക്കേറ്റവും, കയ്യാങ്കളിയും കൊലപാതകത്തിലേക്ക് നയിച്ചു; രണ്ട് ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടിയ പോലീസിന് കയ്യടി
കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ശശിയെന്ന ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊന്നത് ശശിയുമായി രഹസ്യബന്ധം പുലര്‍ത്തിവന്ന ഭര്‍തൃമതിയായ യുവതി. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ കോട്ടമുക്കത്ത് കോളനി ലക്ഷ്മി (35) യാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പനമരം ചെറുകാട്ടൂര്‍ എടത്തില്‍ കോളനിയിലെ ശശി (26) യെന്ന ആദിവാസി യുവാവിനെ കേളോക്കടവ് പാടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു മരിക്കാനോ തൂങ്ങി മരിക്കാനോയുള്ള സാധ്യതകള്‍ പരിസരത്തില്ലാത്തതിനാല്‍തന്നെ തുടക്കം മുതലേ മരണത്തില്‍ ദുരൂഹത ഉണര്‍ന്നിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയും, മീനങ്ങാടി സിഐ പളനിയും, പനമരം എസ് ഐ ടിജെ സഖറിയയും സ്ഥലത്തെത്തി പ്രാഥമികനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ശശി മരിച്ചതെന്നകാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ സാധ്യത മുന്‍നിര്‍ത്തി പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയത്. മൃതദേഹം കണ്ടെത്തിയ പരിസരത്ത് മരങ്ങളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ആത്മഹത്യ സാധ്യത പോലീസ് ഭാഗികമായി തള്ളിക്കളയുകയായിരുന്നു.
തുടര്‍ന്ന് ശശിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കാമുകിയായ ലക്ഷ്മിയിലേക്ക് അന്വേഷണ സംഘമെത്തുന്നത്. തുടര്‍ന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ലക്ഷ്മിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നത്. കൊലപാതകത്തെ പറ്റി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെയാണ്:
പോലീസ് ഭാഷ്യം:
ശശിയും ലക്ഷ്മിയും വര്‍ഷങ്ങളായി രഹസ്യ ബന്ധം പുലര്‍ത്തിവന്നവരായിരുന്നു. ലക്ഷ്മിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്. ഇവരുടെ ബന്ധം വീട്ടിലറിയുകയും പലതവണ വിഷയങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടായിരുന്നു. ഞായറാഴ്ച ശശി പറഞ്ഞതനുസരിച്ച് വെള്ളമുണ്ടയില്‍ നിന്നും മാനന്തവാടിയിലെത്തിയ ലക്ഷ്മി പല കാരണങ്ങളാല്‍ ശശിയുമായി വഴക്കിട്ടു. മദ്യലഹരിയിലായിരുന്ന ശശി പൊതുസ്ഥലത്ത് വെച്ച് ലക്ഷ്മിയെ അടിച്ചതായും പറയുന്നുണ്ട്. തുടര്‍ന്ന് രാത്രിയോടെ ഇരുവരും ഇവരുടെ രഹസ്യ കൂടിക്കാഴ്ച സ്ഥലമായ കേളോംകടവ് പാടത്തെത്തുകയായിരുന്നു. രാത്രിയോടെ കയ്യില്‍ കരുതിയ മദ്യം വീണ്ടും കഴിച്ചതോടെ പൂര്‍ണമായും മദ്യലഹരിയിലായ ശശി ലക്ഷ്മിയോട് കയര്‍ക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. പിന്നീട് അമിത മദ്യപാനത്തില്‍ സമനില നഷ്ടപ്പെട്ട ശശി അബോധാവസ്ഥയില്‍ കിടന്നുപോകുകയായിരുന്നു. ഈ സമയം ശശിയോടുള്ള വിദ്വേഷത്താല്‍ ലക്ഷ്മി ശശിയുടെ ഉടുമുണ്ടഴിച്ച ശേഷം സമീപത്തെ കവുങ്ങിനോട് ചേര്‍ത്ത് ശശിയുടെ കഴുത്തില്‍ മുണ്ട് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാവിലെ ലക്ഷ്മി വെള്ളമുണ്ടയിലേക്കുള്ള ബസില്‍ക്കയറി പോകുകയും ചെയ്തു.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതിയിലേക്കെത്താന്‍ കഴിഞ്ഞത്. ഞായറാഴ്ച തുടര്‍ച്ചയായി ശശിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ ലക്ഷ്മിയുടെ ഫോണ്‍നമ്പറില്‍ നിന്നാണെന്ന് മനസ്സിലാക്കിയ പോലീസ് തന്ത്രം പൂര്‍വം ലക്ഷ്മിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലാണ് ലക്ഷ്മി നടന്ന സംഭവങ്ങള്‍ പറഞ്ഞത്. ലക്ഷ്മിയെ നാളെ കോടതിയില്‍ ഹാജരാക്കും
കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ മീനങ്ങാടി സിഐ പളനി, പനമരം എസ്‌ഐ ടിജെ സഖറിയാസ്, എസ്.സി.പി ഒ മെര്‍വിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ മാത്രം വളരെ വേഗം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയതതോടെ പോലീസ് സംഘം കയ്യടി നേടിയിരിക്കുകയാണ്.
റിപ്പോര്‍ട്ട് കെഎസ് സജയന്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍