ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍; പോക്‌സോ, എസ്.സി.എസ്.ടി നിയമ പ്രകാരം കേസ്

വടകര സ്വദേശിയും മാനന്തവാടി എരുമത്തെരുവില്‍ താമസിച്ചു വന്നിരുന്നതുമായ ഒതയോത്ത് മീത്തല്‍ സജീഷ് (39) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇയ്യാള്‍ക്കെതിരെ പോക്‌സോ, എസ്.സി.എസ്.ടി വകുപ്പുകള്‍ പ്രകാരം കെസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി ദളിത് വിഭാഗത്തില്‍പ്പെടുന്നതിനാല്‍ മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ.പി കുബേരനാണ് അന്വേഷണചുമതല.
കഴിഞ്ഞദിവസമാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ സജീഷ് ആദിവാസി കോളനിക്ക് സമീപം പണിയെടുക്കന്നതിനിടെ പരിസരത്തുണ്ടായിരുന്ന പെണ്‍കുട്ടിയോട് ഭക്ഷണം വേണോയെന്ന് ചോദിച്ച് സമീപിച്ചതായും പിന്നീട് കുട്ടിയുടെ ദേഹത്ത് കയറിപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തൂവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍കേട്ട പ്രദേശവാസികള്‍ സജീഷിനെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ ഇയ്യാളെ കല്‍പ്പറ്റ സെപ്ഷല്‍ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. വടകര സ്വദേശിയായ സജീഷ് കുറേ കാലങ്ങളായി മാനന്തവാടി എരുമത്തെരുവിലാണ് താമസിച്ചുവന്നിരുന്നത്. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചൂട്ടക്കടവ് ചെറുപുഴയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍