ആശ്രയ ഡയാലിസിസ് ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് വയനാട് അസോസിയേഷന്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് പ്രോജക്ട് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. കുവൈറ്റ് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ വാരാമ്പറ്റയുടെ അധ്യക്ഷതയില്‍ റവ. ഫാ.ഷിബു കുറ്റിപറിച്ചേല്‍ ' ആശ്രയ ഡയാലിസിസ് പ്രോജക്ടിന്റെ ', ഫ്‌ളയര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.നൂറു കണക്കിന് നിര്‍ധനരായ വൃക്ക രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും കണ്ണീരൊപ്പുന്ന ഈ പ്രവര്‍ത്തനം കെ.ഡബ്യു.എ യുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹത്വമുള്ളതെന്നു ഫാദര്‍ ഷിബു അഭിപ്രായപ്പെട്ടു. ഒരു വൃക്ക തലശ്ശേരി സ്വദേശിനിയായ ഹയറുന്നിസ എന്ന സ്ത്രീക്കു നല്‍കി മാനവസ്‌നേഹത്തിനും മതമൈത്രിക്കും അതിരുകളില്ലെന്നു തെളിയിച്ച മഹാനുഭാവനാണ് റവ. ഫാദര്‍ ഷിബു കുറ്റിപറിച്ചെല്‍. പ്രസിഡന്റ് ജലീല്‍ വാരാബറ്റ അദ്ദേഹത്തിന് വയനാട് അസോസിയേഷന്റെ മൊമെന്റോ നല്‍കി ആദരിച്ചു.
കെ.ഡബ്യു.എ രക്ഷാധികാരി ശ്രീ ബാബുജി ബത്തേരി മുഖ്യ സന്ദേശം നല്‍കി.അന്തരിച്ച വയനാട് അസോസിയേഷന്‍ അംഗം ജോസ് ചാക്കോയുടെ ഭാര്യ സിബി ജോസിനു അസോസിയേഷന്‍ സമാഹരിച്ച ധനസഹായവും അദ്ദേഹം നല്‍കി. ചാരിറ്റി കണ്‍വീനര്‍ ശ്രീമതി സിന്ധു അജേഷ് ആദ്യ സംഭാവന ട്രഷറര്‍ ശ്രീ ജോമോന്‍ ജോസിന് നല്‍കി ധന സമാഹരണം ഔപചാരികമായി ആരംഭിച്ചു.
തുടര്‍ന്ന് സ്ഥിരം സമിതിയില്‍ നിന്നും പ്രവര്‍ത്തന സൗകര്യാര്‍ത്ഥം 9 അംഗ മോണിറ്ററിങ് കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി.
ജനറല്‍ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ചു. വിശദമായ പ്രൊജക്റ്റ് ചര്‍ച്ചക്കുശേഷം ഈ മഹനീയ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സ്ഥിരം സമിതിയിലെ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും ഈ പ്രോജക്ടിന്റെ കണ്‍വീനറായി തിരഞ്ഞെടുത്ത ഷിബു. സി. മാത്യു നന്ദി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍