എരുമത്തെരുവിനെ പൈതൃക തെരുവാക്കി കാത്തുസൂക്ഷിക്കണം:യാദവസമൂഹം

ഏകദേശം 300 വര്‍ഷംമുമ്പ് പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ തിരുപ്പതി, നെല്ലൂര്‍, കാഞ്ചി, ഗോദാവരി പ്രദേശങ്ങളില്‍ നിന്നും കുടിയേറി കേരളത്തിലെ വിവിധ പ്രദേശങ്ങളിലെന്നപോലെ മാനന്തവാടി എരുമത്തെരുവിലും നിറസാന്നിധ്യമായവരാണ് കവരയ നായ്ക്കന്‍മാരെന്ന എരുമക്കാര്‍ (യാദവര്‍). സാമൂഹ്യ, വിദ്യാഭ്യാസ തൊഴില്‍ രംഗത്തു അന്യവല്‍ക്കരിക്കപ്പെട്ട ദളിത് വര്‍ഗ്ഗമാണ് യാദവരെന്ന് കേരള പിന്നാക്ക സമുദായ കമ്മീഷനും യാദവ സമുദായ കമ്മീഷനും, കിര്‍ത്താഡ്സും തെളിവുകള്‍ ശേഖരിക്കുകയും മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റിയായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഏറെ ചരിത്രപ്രാധാന്യമുള്ള വിഭാഗം താമസിച്ചുവരുന്ന എരുമത്തെരുവിനെ പൈതൃക തെരുവാക്കി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്ന് യാദവസമുദായം ആവശ്യപ്പെട്ടു
കേരളത്തിലെ മലബാറിലെ പ്രധാന സംസ്‌ക്കാര സമ്പന്നമായ നഗരങ്ങളായ മാനന്തവാടി ,വൈത്തിരി, കോഴിക്കോടിലെ വിവിധ നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ ജനവിഭാഗമാണ് യാദവ(എരുമക്കാര്‍)ഈ സമുദായത്തെ പൂര്‍വ്വീകമായി അറിയപ്പെടുന്നതു കവരയ നായ്ക്കന്‍മാര്‍ എന്നാണ് ആയതു ഇന്ത്യയിലെ വിപുലമായ യാദവ സമൂഹത്തിന്റെ ഭാഗവുമാണ്.
യാദവ സമൂഹം വസിക്കുന്ന പ്രദേശത്തെ എരുമത്തെരുവ് എന്നാണറിയപ്പെടുന്നത്. ഇവരുടെ കുലതൊഴില്‍ കന്നുകാലി വളര്‍ത്തലും പാലുല്‍പ്പാദനവുമാണ് .ഇവരുടെ കുലദൈവം ശ്രീ കാഞ്ചി കാമാക്ഷിയമ്മയും മാരിയമ്മയുമാണ്. ഭാഷയാകട്ടെ പ്രാകൃത തെലുഗുമാണ്. ഈ കേരളത്തില്‍ സുമാര്‍ ഒരു ലക്ഷത്തോളം എരുമക്കാരാണുള്ളത്്. സാമൂഹ്യ, വിദ്യാഭ്യാസ തൊഴില്‍ രംഗത്തു അന്യവല്‍ക്കരിക്കപ്പെട്ട ദളിത് വര്‍ഗ്ഗമാണ് യാദവരെന്ന് കേരള പിന്നാക്ക സമുദായ കമ്മീഷനും യാദവ സമുദായ കമ്മീഷനും, കിര്‍ത്താഡ്സും തെളിവുകള്‍ ശേഖരിക്കുകയും മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റിയായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യാദവ സമൂഹം പൂര്‍വ്വീകമായി വിജയനഗര സാമ്രാജ്യത്തിലെ രാജവംശജരായ കൃഷ്ണദേവരായര്‍, ഹരിഹരന്‍ ബുക്കന്‍ എന്നിവരുടെ പിന്‍തുടര്‍ച്ചയായി വന്നെത്തിയവരാണ്. യാദവ (കവരയ നായക്കര്‍) സമൂഹത്തിനു ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളായ പഴനി മുരുക ക്ഷേത്രം, ശ്രീരംഗം, രംഗനാഥ ക്ഷേത്രം,മധുരമീനാക്ഷി ക്ഷേത്രം, തിരുപ്പതി വെങ്കടചലപതി ക്ഷേത്രം, എന്നിവിടങ്ങളില്‍ ആചാര അനുഷ്ഠാനങ്ങളും പ്രത്യേക പൂജാ ഉത്സവങ്ങളും പൂര്‍വ്വീകമായി നടത്തിവരുന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമാണ്.
പഴനി, ശ്രീരംഗം തുടങ്ങിയ ക്ഷേത്ര സ്ഥലത്തു ഈ സമൂഹത്തിനും വിലമതിക്കാനാകാത്ത സ്വത്തുക്കളും ആസ്തികളുമുണ്ട്. പ്രസ്തുത സ്വത്തുക്കളുടെ വരുമാനം കൊണ്ട് തൈപ്പൂയ്യം, തൃപ്പട്ട കല്ല്യാണം(പൗങ്കണി ഉത്രം മഹോത്സവം)ലക്ഷ്മി പെരുമാള്‍ കല്ല്യാണം, മാരിയമ്മന്‍ ഉത്സവം എന്നിവ നടത്തിവരുന്നു. പ്രസ്തുത സ്ഥലങ്ങളും സ്വത്തുക്കളും , ഉത്സവങ്ങളും സമൂഹ ക്ഷേത്രത്തിനും നടത്തിപ്പിനായി ഒരു ട്രസ്റ്റ് ഹിന്ദു ചാരിറ്റബിള്‍ ആന്റ് എന്റോവ്മെന്റ് ബോഡിന്റെ കീഴില്‍ കവരൈയ്യ നായക്കര്‍ എന്ന പേരില്‍ നിലവിലുണ്ട്. ആയതിന്റെ ഇപ്പോഴത്തെ മാനേജിംഗ് ട്രസ്റ്റിയാണ് കേരള യാദവ സേവാസമിതി സംസ്ഥാന പ്രസിഡന്റായ അഡ്വ:ടി മണി.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്ഥാപകനായ പെരിയോര്‍ ശ്രീ രാമസ്വാമി നായ്ക്കരുടെ പിന്‍തുടര്‍ച്ചയും കാഴ്ച്ചപ്പാടുകളുമാണ് ഈ ജനവിഭാഗം ഹൃദയത്തില്‍ സൂക്ഷിക്കുന്നതും പ്രവൃത്തിച്ചു വരുന്നതും. പൂര്‍വ്വികരായ മാങ്കാളി എങ്കിട്ടന്‍ നായ്ക്കര്‍, വലിയകിട്ടു കൃഷ്ണന്‍ എന്ന കിട്ടു മുഖ്യസ്ഥന്‍, വെങ്കിട്ടന്‍ നായ്ക്കര്‍, രാജുനായ്ക്കര്‍, മധുര നായ്ക്കര്‍, ചകിച്ചി ചിന്നന്‍ നായ്ക്കര്‍, വളപ്പാള കൊണ്ടയ്യ നായ്ക്കര്‍ അടസ്സ മാഗു നായ്ക്കര്‍, പത്തി പെരുമാന് നായ്ക്കര്‍, ചിന്ന രാജു നായ്ക്കര്‍,ചിന്തകിട്ടു ആവാല്‍ നായ്ക്കര്‍,റാഫയില്‍, മച്ചോത്ത് കാദര്‍ തുടങ്ങിയ പൂര്‍വ്വികരെല്ലാം ഇവരുടെ ഗുരുഭൂതന്‍മാരാണ്. മാനന്തവാടി ടൗണ്‍, താഴെയങ്ങാടി എന്ന വലിയങ്ങാടി, ചെറ്റപ്പാലം , വള്ളിയൂര്‍ക്കാവ് വയലുകള്‍, കുന്നുകള്‍, കണിയാരം , പൊലമുട്ടംകുന്ന്, എലമുട്ടംകുന്ന് , വരടിമൂല വിന്‍സെന്റ്ഗിരി പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുകാലത്ത് ഈ പൂര്‍വ്വികരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. മാനന്തവാടി ടൗണ്‍ ഭാഗത്ത് ഇവരുടെ കടകളായിരുന്നു പ്രധാന കച്ചവട സ്ഥാപനങ്ങള്‍.
.
എന്നാല്‍ ചരിത്രകാരന്‍മാര്‍ മിനക്കെട്ടിരുന്നു എഴുതുന്ന ഏടുകളില്‍ ഈ പൂര്‍വ്വികരുടെ പേരുകള്‍ ഒന്നും തന്നെ കാണുന്നില്ലെന്ന പരാതിയും യാദവസമുദായത്തിനുണ്ട്. പക്ഷേ ഇവരുടെ ഊര്‍ജ്ജവും ചൂരുമേറ്റ എരുമത്തെരുവ് ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. അതിന്റെ സാംസ്‌ക്കാരിക പ്രാധാന്യം പൊതുസമൂഹം അംഗീകരിക്കേണ്ടതുണ്ട്. അതിനായി വയനാട്ടിലെ ഭരണാധികാരികള്‍ , രാഷ്ട്രീയ സാമൂഹ്യ പൊതു സമൂഹം ഇത് അംഗീകരിച്ചു പ്രഖ്യാപിച്ചു നല്‍കേണ്ടതുണ്ട്. എരുമത്തെരുവും ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ മാരിയമ്മന്‍ ക്ഷേത്രവും തെരുവീഥികളും പരിസരവും നവീകരിച്ചു. മുന്‍ഗണന പ്രാധാന്യത്തോടെ നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
നാടിന്റെ മുഖമുദ്രകളാണ് പൈതൃക സ്ഥാനങ്ങള്‍. അവ തെരുവുകളോ, പൂന്തോട്ടങ്ങളോ മറ്റെന്തുമാകട്ടെ, ലോകത്തു പരിവര്‍ത്തനങ്ങളും വിപ്ലവങ്ങളും മറ്റും അങ്കുരമിടുന്നതും പൊട്ടിവിടരുന്നതും ഇവിടങ്ങളിലായിരുന്നുവെന്നാണ് യാദവര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള എരുമത്തെരുവിനെ പുതുക്കിയെടുത്തു സൗന്ദര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തുടങ്ങണമെന്നാണ് യാദവകുല നേതൃത്വത്തിന്റെ ആവശ്യം. കേരള സംസ്‌ക്കാരത്തിന്റെ ജനകീയ അടിത്തറകളാണ് ഇതുപോലുള്ള തെരുവുകളെന്നും ഇത്തരത്തിലുള്ള കേരളത്തിലെ പല തെരുവുകളും സംരക്ഷിക്കേണ്ടതുണ്ടെന്നും അസംഖ്യം തലമുറകളുടെ ചെത്തവും ചൂരുമേറ്റ എരുമത്തെരുവ് പോലുള്ള സ്ഥലങ്ങള്‍ പൈതൃക തെരുവുകളായി സൂക്ഷിക്കണമെന്നും യാദവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.ജില്ലാ തദ്ദേശ, സാംസ്‌ക്കാരിക സ്ഥാപനങ്ങളൊക്കെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ നമ്മുടെ എരുമത്തെരുവ് പൈതൃകം ഭാവി തലമുറകള്‍ക്കായി കാത്തു സൂക്ഷിക്കാം. ഒരു ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്വമായി മുന്നോട്ടുപോകാന്‍ ഏവര്‍ക്കും കൈകോര്‍ക്കാം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍