കുരങ്ങുപനി; വനഗ്രാമങ്ങള്‍ ജാഗ്രത പാലിക്കണം;ജില്ലാ കളക്ടര്‍

കല്‍പ്പറ്റ:ജില്ലയിലെ വനഭാഗത്ത് കുരങ്ങ് പനി പടര്‍ത്തുന്ന വൈറസിന്റെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചതിനാല്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വനാതിര്‍ത്തികളിലെ ഗ്രാമങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വനാന്തര്‍ഭാഗത്ത് നിന്നും ശേഖരിച്ച സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതില്‍ നിന്നുമാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വരണ്ട കാലാവസ്ഥയില്‍ കുരങ്ങ് പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കുരങ്ങ് പനിക്കെതിരെ പ്രതിരോധ വാക്‌സിനുകള്‍ നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ കുരങ്ങ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലും പട്ടികവര്‍ഗ്ഗ കോളനികളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അധികൃതരെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ പുരട്ടുന്നതിനുള്ള ലോപനങ്ങളും മൃഗ സംരക്ഷണ വകുപ്പ് ഉറപ്പാക്കണം. ഇതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും.കുരങ്ങ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന പ്രവര്‍ത്തന പുരോഗതി വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കെ.എഫ്.ഡി സെല്ലില്‍ വൈകീട്ട് 4 ന് മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണം. അവശനിലയിലുള്ളതോ ചത്തനിലയിലെ കുരങ്ങുകളെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം കളക്‌ട്രേറ്റിലെ കെ.എഫ്.ഡി സെല്ലില്‍ അറിയിക്കണം ഫോണ്‍. 04936 204151. ടോള്‍ ഫ്രീ 1077.
കുരങ്ങ് പനിക്ക് കാരണമായ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനാല്‍ വനാതിര്‍ത്തിയിലെ ഗ്രാമീണര്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളും ഗ്രാമീണരും കഴിയുന്നതും വനത്തില്‍ നിന്നും അകലം പാലിക്കണം. വനത്തിനുള്ളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ചെള്ളിനെ ചെറുക്കാനുള്ള ലേപനം പുരട്ടിയിരിക്കണം. വനത്തിനുള്ള പോയി മടങ്ങുന്നവര്‍ ചൂടുവെള്ളത്തില്‍ ദേഹശുദ്ധി വരുത്തണം. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍