OPEN NEWSER

Wednesday 21. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍; ഇല്ലാത്ത പദ്ധതിയുടെ പേരിലുള്ള കോണ്‍ഗ്രസ്സ് സമരം അപഹാസ്യം :ഒ.ആര്‍ കേളു എം.എല്‍.എ 

  • Mananthavadi
18 Jan 2018

 

മാനന്തവാടി :ഇല്ലാത്ത പദ്ധതിയുടെ പേരിലുള്ള കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക സമരം അപഹാസ്യമാണെന്ന് ഒ.ആര്‍.കേളു എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂണിറ്റ് വയനാട്ടില്‍ തുടങ്ങുന്നതിന് സെന്ററിന്റെ ഒരു കത്ത് പോലും സര്‍ക്കാരിന്റെ മുന്‍പിലില്ല. പ്രതീകാത്മക സമരം നടത്തുന്നതിന് പകരം എം.പി.പദ്ധതി യാഥാര്‍ത്ഥ്യമാക്കി തറക്കല്ലിടുകയാണ് വേണ്ടതെന്നും അദ്ദേഹം. ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ വരുന്നതിന് തടസ്സം നില്‍ക്കുന്നത് എം.പി.യാണ്. ആശുപത്രികളില്‍ എം.പി.ക്കുള്ള ഷെയറുകളെ കുറിച്ച് അന്വേഷണം നടത്തണം. തനിക്ക് ഏതെങ്കിലും സ്ഥാപനത്തില്‍ ഷെയര്‍ ഉണ്ടോ എന്ന കാര്യം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

എം.എല്‍.എ.മുന്‍കൈ എടുത്താണ് സ്ഥലം ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയത്.ഈ സ്ഥലത്ത് ശ്രീചിത്തിരയൂണിറ്റോ അന്താരാഷ്ട്ര നിലവാരത്തിലുള്ള പട്ടികവര്‍ഗ്ഗ ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണുള്ളത്.ഇത്തരം സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് സമരത്തില്‍ നിന്ന് പിന്‍മാറണം. ലോകസഭ തിരഞ്ഞെടുപ്പ് കണ്ടുള്ള തടിപ്പാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വികസന കാര്യ ചെയര്‍മാന്‍ പി.ടി.ബിജു എന്നിവരും പങ്കെടുത്തു.

 

എം.എല്‍.എ യുടെ പത്രക്കുറിപ്പ്;

കോണ്‍ഗ്രസ് നടത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ്  മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകം

ഭരണത്തിലിരുന്ന അഞ്ച് വര്‍ഷവും ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രത്തിന്റെ പേരില്‍ അധരവ്യായാമം മാത്രമാണ് കോണ്‍ഗ്രസ് നടത്തിയത്. 2011ല്‍ തന്നെ പ്രിയദര്‍ശിനിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം വന്നെങ്കിലും അത് അട്ടിമറിച്ച് നിയമക്കുരുക്കുള്ള ഗ്ലെന്‍ലെവല്‍ എസ്റ്റേറ്റിലെ 75ഏക്കര്‍ 25 കോടിയ്ക്ക് വാങ്ങാനുള്ള തീരുമാനമാണ് പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ട് പോയത്. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളായിരുന്നു ഈ നീക്കത്തിന് പിന്നിലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ശ്രീചിത്തിര പൊതുഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സ്ഥലം എം.എല്‍.എയും പട്ടികവര്‍ഗ്ഗക്ഷേമവകുപ്പ് മന്ത്രിയുമായിരുന്ന ജയലക്ഷ്മി മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കിയ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ഗ്ലെന്‍ലെവലുമായി ബന്ധപ്പെട്ട് നിയമപ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ പോലും മറ്റൊരു ഭൂമി കണ്ടെത്തി എത്രയും വേഗം  ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രം സ്ഥാപിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ദുരൂഹമാണ്.

25-02-2016ലെ ശ്രീ ചിത്തിര ഇന്‍സിസ്റ്റ്യൂട്ട് ഡയറക്ടറുടെ കത്ത് കൂടി പരിശോധിക്കേണ്ടതുണ്ട്. വയനാട്ടില്‍ തുടങ്ങാന്‍ ഉദ്ദേശിക്കു ഹോസ്പിറ്റിലില്‍ ശ്രീ ചിത്തിര ഇന്‍സിസ്റ്റ്യൂട്ട്് ഒരു പാര്‍ട്നര്‍ മാത്രമായതിനാല്‍ അതിന് ശ്രീ ചിത്തിര ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വയനാട് എ പേര് നല്‍കുത് ഉചിതമല്ല എും ശ്രീ ചിത്തിര ഇന്‍സിസ്റ്റ്യൂട്ടിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുതാണെന്ന് അറിയിച്ചിരുന്നു. ഇത്തരമൊരു കത്തിനെക്കുറിച്ച് വയനാട് പാര്‍ലമെന്റ്് അംഗമായ എം.ഐ.ഷാനവാസ് പ്രതികരിച്ചില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ഗൗരവമുള്ളൊരു കത്ത് പൊതുജന ബോധ്യത്തില്‍പ്പെട്ടില്ലെതും ഈ വിഷയത്തില്‍ ഒളിച്ചുകളി നടന്നുവെതിന്റെ സൂചനയാണ്.  എല്‍.ഡി.എഫ്് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍ദ്ദിഷ്ട 75 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും ആരോഗ്യ വകുപ്പിന് കൈമാറാനും സാധിച്ചത്. 

കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതിന് ശേഷം ശ്രീ ചിത്തിര ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വയനാട് യൂണിറ്റിന്റെ തല്‍സ്ഥിതി സംബന്ധിച്ച് പാര്‍ലമെന്റില്‍ ഒരു ചോദ്യം ഉയിക്കാനോ ഈ വിഷയം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനോ സ്ഥലം എം.പി തയ്യാറായിട്ടില്ലായെന്നത് ഈ വിഷയത്തില്‍ എന്തോ ഒളിക്കാനുണ്ടെന്നതിന്റെ സൂചനയായി വേണം കാണാന്‍.

പലപ്പോഴായി  ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രവുമായി ബന്ധപ്പെട്ട് വയനാട് എം.പി നടത്തിയ പത്രസമ്മേളനങ്ങളുടെ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ 2015ല്‍ തന്നെ പദ്ധതി അനിശ്ചിതത്വത്തിലാണെന്ന്് എം.പി പരോക്ഷമായി സമ്മതിച്ചതിന്റെ തെളിവ് ലഭ്യമാകും. 

ഇതെല്ലാം പരിശോധിക്കുമ്പോള്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ്  ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രത്തിന്റെ പേരില്‍ നടത്തിയ പ്രസ്താവനകളും പ്രഖ്യാപനങ്ങളും സുതാര്യമല്ലെന്ന് കാണാന്‍ സാധിക്കും. രാഷ്ട്രീയ നേട്ടത്തിനായി തുടക്കം മുതല്‍  ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രമെന്ന പ്രഖ്യാപനത്തെ ഉപയോഗപ്പെടുത്തിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നത്.

നാളെ നടത്തുന്ന തറക്കല്ലിടല്‍ പ്രതീകാത്മകമാക്കി ചുരുക്കരുതെന്നാണ് സ്ഥാലം എം.പിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.  ശ്രീ ചിത്തിര ഇന്‍സിസ്റ്റിയൂട്ടിന്റെ വയനാട് ഉപകേന്ദ്രമെന്ന പ്രഖ്യാപനം നടത്തിയ എം.പി ഇതുവരെയുള്ള അതിന്റെ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തി യഥാര്‍ത്ഥ തറക്കല്ലിടല്‍ തന്നെ നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. 

പത്രക്കുറിപ്പിനൊപ്പം പ്രിയപ്പെട്ട പത്രപ്രവര്‍ത്തകരുടെ സൂചനയിലേയ്ക്ക് കൊണ്ടു വരാന്‍ ആഗ്രഹിക്കുന്ന ചില വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കുറിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

                                                                                                                                                           ഒ.ആര്‍.കേളു.എം.എല്‍.എ

                                                                                                                        മാനന്തവാടി

 

 

 

 

 

 

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
  • കാണാതായ യുവാവിനായി തിരച്ചില്‍ നടത്തി
  • ഇടിമിന്നലേറ്റ്  വിദ്യാര്‍ത്ഥിനി മരണപ്പെട്ടു;ഒരാള്‍ക്ക് പരിക്കേറ്റു
  • വയനാട് ജില്ലയില്‍ ഇന്ന്  538 പേര്‍ക്ക് കൂടി കോവിഡ്; 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;89 പേര്‍ക്ക് രോഗമുക്തി
  • നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധം, പുതിയ മാര്‍ഗനിര്‍ദേശം
  • കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
  • രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും
  • രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show