സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂക്കള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
മീനങ്ങാടി: കൊടുവള്ളി സ്വദേശി ജാഫറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് സ്‌പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേസില്‍ ഉള്‍പ്പെട്ട പത്തോളം പേരില്‍ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.തലശ്ശേരി മൂത്തേടത്ത് താഴെ കുനിയില്‍ രഞ്ജിത്ത് എം.കെ. (32), മട്ടന്നൂര്‍ ഉറവച്ചാല്‍ സ്വദേശിയായ സൗരവ് സുനില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
കര്‍ണാടകയിലെ ബേഗൂരില്‍ നിന്ന് കൊടുവള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപം വൈകിട്ട് ആറോടെയാണ് സംഭവം. രണ്ട് കാറുകളിലായി എത്തിയ പത്തംഗ സായുധ സംഘം ജാഫറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം കാറും വാഹനത്തിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്തെന്നാണ് പരാതി. പ്രതികള്‍ സഞ്ചരിച്ച കാറുകളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന്
കൊട്ടിയൂര്‍ നീണ്ടുനോക്കി ഭാഗത്ത് സംശയാസ്പദമായി എത്തിയ കാറുകള്‍ തടയുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ചിലര്‍ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് പേരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
തട്ടിയെടുത്തതായി പറയുന്ന ഇന്നോവ കാറും കേളകത്ത് നിന്ന് കണ്ടെത്തിയിരുന്നു.കാറിന്റെ ചില്ലുകളും മറ്റും തല്ലിതകര്‍ത്ത് സീറ്റുകള്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിനകത്തെ വസ്തുവകകള്‍ പുറത്തേക്ക് വലിച്ചിട്ട നിലയിലുമായിരുന്നു.തുടര്‍ന്ന് കേളകം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ നീണ്ടുനോക്കി ബാവലി പുഴയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച സൗരവും, പരിസരത്ത് നിന്നും രഞ്ജുവും പിടിയിലാവുകയായിരുന്നു.ബത്തേരി ഡിവൈഎസ്പി എം.എം. അബ്ദുല്‍ കരീം, മീനങ്ങാടി സി.ഐ. ബിജു ആന്റണി, എസ്.ഐ. സന്തോഷ്,കേളകം എസ് ഐ വര്‍ഗീസ്എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
