OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഭിന്നശേഷിക്കാരെ സംരക്ഷിക്കല്‍ പുണ്യ കര്‍മ്മം: ഉസ്മാന്‍ മൗലവി ; ബദ്‌റുല്‍ഹുദാ സാരഥികള്‍ സഹാറ സന്ദര്‍ശിച്ചു

  • Kalpetta
02 Sep 2026

കല്‍പ്പറ്റ: സെപ്തംബര്‍ 12 ന് പനമരം ബദ്‌റുല്‍ഹുദയില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി പിണങ്ങോട് മൂരിക്കാപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്ന ശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷന്‍ ബദ്‌റുല്‍ ഹുദാ സാരഥികളും വിദ്യാര്‍ത്ഥികളും സന്ദര്‍ശിച്ചു. അന്തേവാസികളും സ്റ്റാഫും ഉള്‍പ്പെടെ 200 പേര്‍ക്ക് ഭക്ഷണം നല്‍കി. ഭിന്ന ശേഷിക്കാരെ സംരക്ഷിക്കലും സഹായിക്കലും പ്രവാചക ചര്യയില്‍ പെട്ട പുണ്യ കര്‍മ്മമാണെന്ന് ബദ്‌റുല്‍ ഹുദ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി പറഞ്ഞു .ജാതിയും മതവും വ്യത്യാസമില്ലാതെ തികച്ചും പരിചരണം ആവശ്യമുള്ള 170 പേരാണ് സഹാറയില്‍ ഉള്ളത്. സഹാറ ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും അവിടെ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ ഉസ്മാന്‍ മൗലവി പറഞ്ഞു. ബദ്‌റുല്‍ ഹുദ വൈസ് പ്രസിഡന്റ് കെ കെ മമ്മൂട്ടി മദനി, സെക്രട്ടറി പി കെ ഇബ്രാഹിം സഖാഫി, മാനേജര്‍ നസീര്‍ കോട്ടത്തറ, അബ്ദുല്ലത്തീഫ് അഹ്‌സനി, നൗഫല്‍ അഹ്‌സനി, ഷാഫി നൂറാനി, ഹാഫിള്‍ ഹുസൈന്‍ നിസാമി, അബ്ദുഹാജി ചെന്നാലോട്, ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സ്വാഗത സംഘം കണ്‍വീനര്‍ അമീര്‍ അറക്കല്‍,ഫായിസ് എന്‍.കെ , അബ്ദുല്‍ അസീസ് കോട്ടത്തറ ,സഹാറ ഫോണ്ടേഷന്‍ വര്‍ക്കിംഗ് സെക്രട്ടറി സുബൈര്‍ മേപ്പാടി , രലമ ബക്കര്‍(അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, അനു കെ ദാസ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ )ഷമീര്‍ നിഷാദ് (ഹോം മാനേജര്‍) തുടങ്ങിയവര്‍ സംസാരിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show