OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാളികേര ദിനാചരണം നടത്തി

  • Mananthavadi
02 Sep 2026

വെണ്ണിയോട്: നാളികേര ദിനത്തോടനുബന്ധിച്ച് എസ്.എ എല്‍.പി സ്‌കൂള്‍ വെണ്ണിയോട് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. നാളികേരത്തിന്റെ പ്രാധാന്യവും വിവിധ മേഖലകളിലെ ഉപയോഗസാധ്യതകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നാളികേരം ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ നാളികേര വിഭവങ്ങളുടെ പ്രദര്‍ശനം പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. നാളികേരം ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യവിഭവങ്ങള്‍ രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. കൂടാതെ തെങ്ങോല ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. പരമ്പരാഗതമായി തെങ്ങോല ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന വസ്തുക്കളെക്കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടാനും സ്വയം നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനും ഇതിലൂടെ അവസരം ലഭിച്ചു. നാളികേരത്തിന്റെ ഭക്ഷ്യ, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രാദേശിക വിഭവങ്ങളോടുള്ള കുട്ടികളുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും പരിപാടികള്‍ സഹായകമായി. സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വം പങ്കെടുത്തു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show