എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കല്‍പ്പറ്റ നഗരസഭയിലെ പുത്തൂര്‍വയലിലുള്ള എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം അപൂര്‍വ്വ ജൈവവൈവിധ്യ ഗാര്‍ഡന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികളുടെ ഉദ്ഘാടനം വയനാട് എം. പി. എം. ഐ. ഷാനവാസ് നിര്‍വ്വഹിച്ചു. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിലും മനുഷ്യരെ പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം വഹിക്കുന്ന പങ്ക് നിസ്തൂലമാണെന്നും പുതിയ തലമുറയെ ജൈവവൈവിധ്യം പഠിപ്പിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും എം. ഐ. ഷാനവാസ് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ ഡോ. മധുര സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
സ്വാമിനാഥന്‍ ഗവേഷണ നിലയം ആദ്യമാനേജ്‌മെന്റ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായിരുന്ന എ. രത്‌നസ്വാമിയുടെ ഫോട്ടോ അനാഛാദനം കല്പറ്റ നഗരസഭ ചെയര്‍പേര്‍സണ്‍ ഉമൈബമൊയ്തീന്‍കുട്ടി നിര്‍വ്വഹിച്ചു.അമേരിക്കയിലെ ഡെന്‍വര്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. ശാരദാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കല്‍പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി. ആലി, പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡണ്‍് പി. എം. നാസര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എ. ദേവകി, കല്‍പറ്റ നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബിന്ദുജോസ് നഗരസഭ കൗണ്‍സിലര്‍ വി. ഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. നാരായണന്‍ സ്വാഗതവും സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വംശനാശം നേരിടുന്ന 200 സസ്യങ്ങളും ഭക്ഷ്യഔഷധമൂല്യമുള്ളതും സംരക്ഷണപ്രാധാന്യമുള്ളതുമായ 2100 ലധികം പുഷ്പിത സസ്യങ്ങളും ഇവിടെ സംരക്ഷിച്ചിട്ടുണ്ടണ്‍്. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 565 ജനുസ്സുക്കളും വംശനാശം നേരിടുന്ന 112 മരങ്ങളും 65 പന്നല്‍ സസ്യങ്ങളും 600 ഔഷധസസ്യങ്ങളും പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന 95 സസ്യങ്ങളും 100 ലധികം വള്ളിച്ചെടികളും 60 വന്യകിഴങ്ങുവര്‍ഗ്ഗങ്ങളുമുണ്ടണ്‍്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍