ഹൈടെക് മദ്‌റസക്ക് കുറ്റിയടിച്ചു
ബാവലി: ബാവലി മഖാം കമ്മിറ്റിക്ക് കീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹൈടെക് മദ്‌റസക്ക് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി,ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍, മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ കരീം ഹാജി, എന്‍.ടി അബു ബാവലി, മുജീബ് സി.എം, അബ്ദുല്‍ റസാക്ക് പി.കെ , ഷംസുദ്ദീന്‍ ബാവലി, റാഷിദ് ഫൈസി കാരായ, സഈദ് സനാഇ, ഉസ്മാന്‍ മൗലവി ചെന്നലോട് എന്നിവര്‍ സംബന്ധിച്ചു. മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എം ഹമീദലി സ്വാഗതവും കെ എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
