OPEN NEWSER

Tuesday 04. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടല്‍; വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഫാംസ്‌റ്റേ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.

  • Keralam
03 Aug 2026

തിരുവനന്തപുരം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഫാം സ്‌റ്റേയും ഹോം സ്‌റ്റേയും കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ നടന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്, ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, കേരള ഹാറ്റ്‌സ് വയനാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് മാരായ വിനോദ്.ആര്‍, രഘു രാജ് ബി.പി, ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി കണ്‍വീനര്‍ പി.ജെ ആന്റണി (തിരുവമ്പാടി), എം.പി. ഓഫീസിനെ പ്രതിനിധീകരിച്ച്  ്രരതീഷ് കുമാര്‍, രാഹുല്‍ രവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ കാര്‍ഷിക പാരമ്പര്യവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചുകൊണ്ട് ഫാം സ്‌റ്റേ അധിഷ്ഠിത ഗ്രാമീണ ടൂറിസം സംസ്ഥാനത്തിന്റെ മാതൃകാ പദ്ധതിയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. കൃഷിയെയും ടൂറിസത്തെയും സമന്വയിപ്പിച്ച് കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.


ഫാം സ്‌റ്റേ, ഹോം സ്‌റ്റേ മേഖലകളുടെ വികസനത്തിനായി പ്രത്യേക നയപരമായ മാറ്റങ്ങളും പ്രോത്സാഹന പദ്ധതികളും നടപ്പാക്കുക, 
ഫാം സ്‌റ്റേ സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍,  ലൈസന്‍സിംഗ് നടപടികള്‍ ലളിതമാക്കുകയും സാമ്പത്തിക ആനുകൂല്യങ്ങളും വിപണന പിന്തുണയും ഉറപ്പാക്കുകയും ചെയ്യുക, 
കാര്‍ഷിക ടൂറിസം (Agri Tourism) പ്രോത്സാഹിപ്പിച്ച് കൃഷിയിടങ്ങളെ അനുഭവസമ്പന്നമായ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക, 
സാധാരണക്കാരായ കര്‍ഷകര്‍ക്കും ചെറുകിട ടൂറിസം സംരംഭകര്‍ക്കും ഫാം സ്‌റ്റേ, ഹോം സ്‌റ്റേ മേഖലകളിലൂടെ കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, 
ടൂറിസം ലൈസന്‍സിംഗ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതികള്‍,  വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നയപരമായ ഇടപെടലുകള്‍ നടത്തുക തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദേശങ്ങളോട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയും അനുകൂല സമീപനവും ലഭിച്ചു. 

ഫാം സ്‌റ്റേ, ഹോം സ്‌റ്റേ, കാര്‍ഷിക ടൂറിസം മേഖലകളെ കേന്ദ്രീകരിച്ച് വയനാടിന്റെ ടൂറിസം രംഗത്ത് പുതിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നയപരമായ തീരുമാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫാം സ്‌റ്റേ, ഹോം സ്‌റ്റേ, കാര്‍ഷിക ടൂറിസം എന്നിവയുടെ ഏകോപിത വികസനത്തിലൂടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ രാജ്യത്തെ മികച്ച സുസ്ഥിര ഗ്രാമീണ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനായി എല്ലാ വകുപ്പുകളും സംരംഭകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് യോഗം വിലയിരുത്തി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ടൂറിസം കുതിപ്പിനും സമഗ്ര വികസനത്തിനുമായി സര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

ഈ യോഗത്തിന് മുന്നോടിയായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഫാം സ്‌റ്റേ, ഹോം സ്‌റ്റേ സംരംഭകരുമായി എം.പി. നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ നിര്‍ദേശങ്ങളും ആശങ്കകളും വിലയിരുത്തിയിരുന്നു. തുടര്‍ന്ന് വയനാട്ടില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ച് മേഖലയിലെ വികസനത്തിനായുള്ള ശുപാര്‍ശകള്‍ ക്രോഡീകരിക്കുകയും ചെയ്തു.






advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
  • വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വയനാട് ജില്ലയിലെ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം: മന്ത്രി ടി സിദ്ദീഖ്
  • മഴ മുന്നറിയിപ്പ്; വയനാട് ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
  • മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
  • വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കള്‍; പോലീസ് മേധാവിക്ക് പരാതി
  • വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍ ; കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാല് പേര്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show