ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിര്‍വഹിച്ചു. കല്‍പ്പറ്റ കെ.ജി.എസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ആദ്യ വില്‍പനയും കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ എം.പി ബാപ്പു സമ്മാന കൂപ്പണ്‍ വിതരണവും നിര്‍വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ വിനീഷ് ബാബു,ഖാദി ബോര്‍ഡ് ഡയറക്ടര്‍ പി സുഭാഷ്, പ്രൊജക്ട് ഓഫീസര്‍ പി.കെ സിന്ധു, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി, എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍, കെ.ബി.ഇ.എ ജനറല്‍ സെക്രട്ടറി ബി.എസ് രാജീവ്, സംസ്ഥാന സെക്രട്ടറി പി പ്രകാശന്‍, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
