മണ്ണിടിച്ചില്‍ സാധ്യത; പ്രദേശത്തുനിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു.
നാരോക്കടവ്: മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന വെള്ളമുണ്ട വില്ലേജിലെ നാരോക്കടവ് വാര്‍ഡില്‍ ഉള്‍പ്പെട്ട വാളാരംകുന്ന് പ്രദേശത്തുനിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. റവന്യൂ, പോലീസ്, ഫോറസ്റ്റ്, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ 'മിഷന്‍ വാളാരംകുന്ന്' ദൗത്യത്തിലൂടെ പ്രദേശവാസികളെ സുരക്ഷിതമായി പുളിഞ്ഞാല്‍ ഹൈസ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി ശ്രീ. ചന്ദ്രകാന്ത് എ.സി.യുടെ നേതൃത്വത്തിലാണ് അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിച്ചത്. വരാനിരിക്കുന്ന വലിയൊരു ദുരന്തം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായാണ് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദ്രുതഗതിയില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.നാരോക്കടവ് വാര്‍ഡ് മെമ്പര്‍ സുരേഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ റെജി മോള്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജോണ്‍സണ്‍, വെള്ളമുണ്ട പോലീസ് ഉദ്യോഗസ്ഥരായ ജോബി, ശരത്, ദീപു, പുളിഞ്ഞാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശരത്, ജാസിം, സിബി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുബീഷ്, യാഹൂ എന്നിവര്‍ ദൗത്യത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
