കോര്‍പ്പറേറ്റ്, നവഫാസിസ്റ്റ് കാലത്തെ ചെറുക്കണം: കെ ഇ എന്‍
കല്‍പ്പറ്റ: കോര്‍പ്പറേറ്റ്, നവഫാസിസ്റ്റ് കാലത്തെ തിരിച്ചറിയാനും ചെറുക്കാനും സംസ്‌കാരിക സമൂഹത്തിന് കഴിയണമെന്ന് എഴുത്തുകാരന്‍ കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നവഫാസിസം ഭീതിതമായ നിലയില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തോട് കൈകോര്‍ത്ത് വളരുകയാണ്. ഭാവനയുടെ അന്ത്യമാണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം പ്രതീക്ഷ പകരുന്നത്. ബഹുസ്വരമായ ആശയങ്ങളുടെ സമരമായിരുന്നു ജന്തര്‍മന്തിറില്‍ കണ്ടത്. സ!ൗഹൃദം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിയ പ്രക്ഷോഭം വിധ്വേഷം ചീറിപ്പാഞ്ഞു വരുന്ന കാലത്തെ പ്രതിരോധിക്കാന്‍ കരുത്തുപകരുന്നതാണ്. വെളിച്ചം തലയില്‍ ചൂടി വരുന്നൊരു തലമുറയെന്ന വൈലോപ്പള്ളിയുടെ കവിവചനം ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ ഓര്‍മ്മിപ്പിച്ചു. ഫാസിസത്തെ പ്രതിരോധിക്കാന്‍ ബദല്‍ ആശയങ്ങളെ ചേര്‍ത്തുപിടിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
