OPEN NEWSER

Sunday 02. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ലോകകപ്പ് പ്രവചന മത്സരം: നറുക്കെടുപ്പും സമ്മാന വിതരണവും പൂര്‍ത്തിയായി

  • Mananthavadi
01 Aug 2026

മാനന്തവാടി: ആഗോള ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഭാഗമായി വയനാട്  ജില്ലയിലെ കായിക പ്രേമികള്‍ക്കായി മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ലോകകപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു.വ്യാപാര ഭവനില്‍ വെച്ച് നടന്ന ചടങ്ങ് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ശ്രീമതി ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ നിര്‍വഹിച്ച നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളായ വിജയികളെ തിരഞ്ഞെടുത്തത്.മത്സരത്തില്‍ മാനന്തവാടി പടച്ചിക്കുന്നു സ്വദേശി സുഖപ്രിയ ഒന്നാം സമ്മാനത്തിന് അര്‍ഹയായി. പുളിയോരത്ത് ഓട്ടോമൊബൈല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ആകര്‍ഷകമായ റഫ്രിജറേറ്റര്‍, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, സജയന്‍ ഓപ്പണ്‍ ന്യൂസര്‍, വാര്‍ഡ് കൗണ്‍സിലര്‍ സജ്‌ന ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് വിജയിക്ക് കൈമാറി. ചടങ്ങില്‍ മറ്റ് നാല്‍പതോളം പ്രോത്സാഹന സമ്മാനങ്ങളുടെ നറുക്കെടുപ്പും,വിതരണവും,  അസോസിയേഷന്റെയും, യൂത്ത് വിംഗിന്റെയും, വനിതാ വിംഗിന്റെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  നടത്തി. എംഎല്‍എക്കുള്ള മര്‍ച്ചന്‍സ് യൂത്ത് വിങ്ങിന്റെ ആദരവും ചടങ്ങില്‍  സമര്‍പ്പിച്ചു.

മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് ഗോപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതം ആശംസിച്ചു. വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും വന്‍പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ സജ്‌ന ടീച്ചര്‍, സജയന്‍ ഓപ്പണ്‍ ന്യൂസര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. മഹേഷ്, ട്രഷറര്‍ എന്‍. പി. ഷിബി, വൈസ് പ്രസിഡന്റുമാരായ എന്‍.വി. അനില്‍കുമാര്‍, സി.കെ. സുജിത്ത്, കെ.എക്‌സ്. ജോര്‍ജ്, എം.കെ. ഷിഹാബുദ്ദീന്‍, യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ കെ.സി. അന്‍വര്‍, സുലൈമാന്‍ മൈക്രോലാബ്, സോമന്‍ സംഗീത്, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി റജീന, ഗീതാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

യൂത്ത് വിംഗ് സംഘടിപ്പിച്ച ഈ മനോഹര പ്രോഗ്രാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിച്ച പുളിയോരത്ത് ഓട്ടോമൊബൈല്‍സ്, സി.ഡിറ്റ്, കോഫി പാര്‍ക്ക്, മൈക്രോ ലെബോറട്ടറീസ്, സംഗീത് റേഡിയോസ് എന്നിവര്‍ക്ക് യോഗം പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

കായിക ആവേശത്തോടൊപ്പം മാനന്തവാടിയിലെ വ്യാപാരി സമൂഹത്തെയും പൊതുജനങ്ങളെയും ഒന്നിപ്പിച്ചു നിര്‍ത്തിയ ഈ പരിപാടി വന്‍ വിജയമാക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാവര്‍ക്കും യൂത്ത് വിങ് ട്രഷറര്‍ റഷീദ് അപ്‌സര നന്ദി രേഖപ്പെടുത്തി. സമ്മാനാര്‍ഹരായ എല്ലാ ഭാഗ്യശാലികള്‍ക്കും സംഘാടകര്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;
  • വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
  • ശക്തമായ മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
  • വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ
  • വയനാട്ടില്‍ ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
  • കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
  • പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
  • കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; മോട്ടോറില്‍ നിന്നും ഷോക്കേറ്റതായി സംശയം
  • താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show