OPEN NEWSER

Sunday 02. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രോഗപ്രതിരോധത്തിന്റെ സന്ദേശവുമായി ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആര്‍.എസ് ദിനാചരണം നടത്തി

  • Mananthavadi
01 Aug 2026

വെള്ളമുണ്ട: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ലോക ഹെപ്പറ്റൈറ്റിസ്, ഒ.ആര്‍.എസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ വയനാട്  ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല നിര്‍വ്വഹിച്ചു. കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ശരിയായ ആരോഗ്യ ശീലങ്ങളിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും നേരത്തേയുള്ള ചികിത്സയിലൂടെയും ഹെപ്പറ്റൈറ്റിസ് സമൂഹത്തില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നതാണ്  ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. 


മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ്  എ പകരുന്നതെങ്കില്‍, അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നത്. ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും ബി, സി വൈറസുകള്‍ പകരാന്‍ സാധ്യതയുണ്ട്.

വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയുന്നതില്‍ ഒ.ആര്‍.എസ് ലായനിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.ആര്‍.എസ് ദിനാചരണം ആചരിക്കുന്നത്. ഇതോടൊപ്പം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കം മൂലമുള്ള മരണനിരക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്‌റ്റോപ്പ് ഡയേറിയ ക്യാമ്പയിനും ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ജീവന്‍ രക്ഷാ ലായനിയായ ഒ.ആര്‍.എസിനും സിങ്ക് ഗുളികകള്‍ക്കുമൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ വെള്ളത്തിന്റെ ഉപയോഗവും ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പി.കെ. സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി ആന്റ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി.  ഹെപ്പറ്റൈറ്റിസ് എ , ഒ. ആര്‍. എസിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്യ വിജയകുമാറും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെ കുറിച്ച് എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. ജാലിബയും ക്ലാസെടുത്തു. ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി. എം. ഫസല്‍, ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ. ശിവദാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. കെ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;
  • വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
  • ശക്തമായ മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
  • വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ
  • വയനാട്ടില്‍ ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
  • കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
  • പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
  • കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; മോട്ടോറില്‍ നിന്നും ഷോക്കേറ്റതായി സംശയം
  • താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show