'ഹൃദയപൂര്‍വ്വം ജലനിധി' പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: ക്യാന്‍സര്‍, വൃക്ക (ഡയാലിസിസ്), കിടപ്പ് രോഗികള്‍ ആയിട്ടുള്ള പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ജലനിധി ഗുണഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കുന്ന പദ്ധതിയായ 'ഹൃദയപൂര്‍വ്വം ജലനിധി' പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രകാശ് നിര്‍വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലില്‍, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, എസ്എഇ സി പ്രസിഡന്റ് എം.രാമകൃഷ്ണന്‍, സെക്രട്ടറി മാത്യു ഉണ്ടശാം പറമ്പില്‍, മറ്റ് എസ്എല്‍ ഇസി ബോര്‍ഡ് അംഗങ്ങള്‍,സ്റ്റാഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
