സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം; ഓറിയന്റേഷന്‍ ക്ലാസ് നടത്തി
കമ്പളക്കാട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കമ്പളക്കാട് ഗവ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. എച്ച്.എം ഒ .സി എമ്മാനുവല്‍ എസ്.ഇ.പി പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ നസീമ, സിവില്‍ പോലീസ് ഓഫീസര്‍. ജിതിന്‍, ഡോ.അംബി ചിറയില്‍, മദര്‍ പിടിഎ പ്രസിഡണ്ട് അഖില, പിടിഎ വൈസ് പ്രസിഡണ്ട് സി.കെ ഷമീര്‍, സീനിയര്‍ അസിസ്റ്റന്റ് ദീപ ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിപാടിയില്‍ പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനവും പഠനനേട്ടവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന എസ്.ഇ.പി. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ഓറിയന്റേഷന്‍ ക്ലാസില്‍ വിശദീകരിച്ചു. ചടങ്ങില്‍ അഖില ഇ.പി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സ്‌കൂള്‍തല എസ്.ഇ.പി കോഡിനേറ്റര്‍ കെ.പി അഷ്‌റഫ് സ്വാഗതവും എസ്.ടി നോഡല്‍ ഓഫീസര്‍ അംബിക കെ നന്ദിയും രേഖപ്പെടുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
