'ഒഞ്ചിച്ചു മിനെലിക്കു'വും ബാലവേദി രൂപീകരണവും നടത്തി
ചെമ്പട്ടിവയല്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെമ്പട്ടിവയല്‍ യൂണിറ്റിന്റെയും ചെമ്പട്ടി െ്രെടബല്‍ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ഒഞ്ചിച്ചു മിനെലിക്കു' എന്ന പേരില്‍ കുട്ടികള്‍ക്കായി ശാസ്ത്ര പരീക്ഷണങ്ങള്‍, മഴമാപിനി നിര്‍മ്മാണം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, ഗെയിംസ്, പാട്ടരങ്ങ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിഷത്ത് ബാലവേദി ഉപസമിതി സംസ്ഥാന കണ്‍വീനര്‍ കെ എ അഭിജിത്ത്, ബാലവേദി സംസ്ഥാന കമ്മിറ്റി അംഗം ടി ടി അശ്വിന്‍ ജോസഫ്, ബാലവേദി ജില്ലാ കണ്‍വീനര്‍ ശാലിനി തങ്കച്ചന്‍, കവി ഹരീഷ് പൂതാടി, ലൈബ്രറി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി രജനീഷ്, സുശ്രുതന്‍, ടി നീരജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ റെയിന്‍ബോ യുറീക്ക ബാലവേദി എന്ന പേരില്‍ പരിഷത്ത് ബാലവേദി രൂപീകരിച്ചു. ലാവണ്യ ബാബു (പ്രസിഡന്റ്), സഞ്ജന മോഹനന്‍ (വൈസ് പ്രസിഡന്റ്), അപര്‍ണ്ണ ചന്ദ്രന്‍ (സെക്രട്ടറി), ആദിത്യ ചന്ദ്രന്‍ (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
