ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 2022-23 പദ്ധതിയിലുള്‍പ്പെടുത്തി പാതിരി മാവിന്‍ചുവടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മുനീര്‍ ആച്ചിക്കുളത്ത്, ഗ്രാമപഞ്ചായത്തംഗം ജോസ് കണ്ടംതുരുത്തിയില്‍, മേഴ്‌സി ബെന്നി, ബീന ജോസ്, പി.കെ. വിജയന്‍, സാജന്‍ കടുപ്പില്‍, പി.കെ. ജോസ്, കുട്ടപ്പന്‍ മണ്ടപത്തില്‍, ജില്‍സ് കടുപ്പില്‍, സുനില്‍ പാലമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
