മഹാ ചണ്ഡികാ യാഗം നടത്തി
മുട്ടില്‍: മുട്ടില്‍ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ മഹാ ചണ്ഡികാ യാഗം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ കെ.എന്‍. പരമേശ്വര അഡിഗയുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര ഹാളില്‍ വെച്ച് നടന്നു. യാഗം ആരംഭം, സരസ്വതി പൂജ, നവഗ്രഹപൂജ, സുഹാസിനി പൂജ, ലക്ഷമി പൂജ, എന്നിവയും ഉണ്ടായിരുന്നു. പ്രസിഡന്റ് എം.പി. അശോക് കുമാര്‍, സെക്രട്ടറി കെ.ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ് മാരായ സി.രാജീവ്,കെ. ചാമിക്കുട്ടി, ജോ.സെക്രട്ടറിമാരായ പി.വി.ഹരിഹരസുധന്‍, കെ.നാണു, ഖജാന്‍ജി പി.വി.ജയപ്രകാശ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ വി.കെ ഗോപിദാസ്, ടി.രവീന്ദ്രന്‍ , വി.എന്‍.വിജയന്‍, എം.വിജയകുമാര്‍, കെ.അനില്‍കുമാര്‍, വി.കെ സത്യരാജ്, കെ.ശശിധരന്‍ നായര്‍, സുന്ദര്‍ രാജ് എടപ്പെട്ടി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
