OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയില്‍ ആറാമത് ബിരുദദാനം നടന്നു.

  • Kalpetta
27 Jul 2026

മേപ്പാടി: ഡോക്ടര്‍ മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയില്‍ 2021 അധ്യയേന വര്‍ഷത്തില്‍ ബി.ഫാം കോഴ്‌സില്‍ പ്രവേശനം നേടി പഠനം പൂര്‍ത്തീകരിച്ച 86 വിദ്യാര്‍ത്ഥികള്‍ക്കുള്ളബിരുദ ദാനം നടന്നു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ 'ആംബിയോറ'26' എന്ന പേരില്‍ നടത്തിയ ചടങ്ങ് ഡോ. മൂപ്പന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ.ഡോ. ലാല്‍ പ്രശാന്ത് എം എല്‍ അധ്യക്ഷനായ പരിപാടിയില്‍  ഹൈദരാബാദ് നൊവാര്‍ടീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ക്ലിനിക്കല്‍ ഡാറ്റ ഓപ്പറേഷന്‍ വിഭാഗം സീനിയര്‍ ഡയറക്ടര്‍ കൃപേഷ് കൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. രാജീവ് വി ആര്‍ ഫാര്‍മസിസ്റ്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.  അക്കാദമിക് മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ ബാംഗ്ലൂര്‍ ആക്‌സഞ്ചര്‍ സൊല്യൂഷന്‍സ് ലിമിറ്റഡിലെ ക്വാളിറ്റി  അഷൂറന്‍സ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ പി സനില്‍കുമാര്‍ സമ്മാനിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എലിസബത്ത് ജോസഫ്,  മെഡിക്കല്‍ സൂപ്രണ്ട് ഡോ . സാറ ചാണ്ടി, മുന്‍  ഡീന്‍ ഡോ.എ പി  കാമത്ത്, ഫാര്‍മസി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ജിജി ജോസ്, ഫാര്‍മകോഗ്‌നസി വിഭാഗം മേധാവി ഡോ. ഷിബു പ്രശാന്ത്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ.ഡോ.  ലിഡാ ആന്റണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show