വിദ്യാര്‍ത്ഥികളുടെ സമരം വിജയം: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി: പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ധീരമായ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാരിന് തലകുനിക്കേണ്ടി വന്നുവെന്നും ഇത് രാജ്യത്തിന്റെ ജനാധിപത്യ പ്രസ്ഥാനത്തിന് ലഭിച്ച വലിയ വിജയമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പല്ലെറ്റുകളും വാട്ടര്‍ ക്യാനനുകളും കണ്ണീര്‍വാതകവും പ്രയോഗിച്ച് സര്‍ക്കാരും പൊലീസും പ്രതിരോധം തീര്‍ത്തിട്ടും ചെറുപ്പക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭരണകൂടത്തിന് വഴങ്ങേണ്ടി വന്നു. മഹാത്മാഗാന്ധിയുടെ അഹിംസയിലധിഷ്ഠിതമായ പോരാട്ട വഴിയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. സത്യത്തിലും ധൈര്യത്തിലും വിശ്വസിച്ച് നിലകൊണ്ടാല്‍ എത്ര വലിയ അധികാരശക്തിയെയും തോല്‍പ്പിക്കാനാകുമെന്ന് അവര്‍ തെളിയിച്ചു.
?രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും യൂത്ത് കോണ്‍ഗ്രസും എന്‍.എസ്.യു.ഐയും ഈ സമരത്തിന് ആദ്യവസാനം ശക്തമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ എല്ലാത്തിലുമുപരി ഇത് രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും മാത്രം വിജയമാണെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
