OPEN NEWSER

Saturday 25. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റയില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

  • Kalpetta
25 Jul 2026

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് കല്‍പ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, ജല പരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാത്തതും, വൃത്തിഹീനമായ സാഹചര്യത്തിലും, മനുഷ്യ ഭക്ഷ്യോപയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍: ഹോട്ടല്‍ ടേസ്റ്റ് & മിസ്റ്റ്, വെള്ളാരംകുന്ന്, തീര്‍ത്ഥ ഇന്‍, വെള്ളാരംകുന്ന്, യംമീസ് ചട്ടിയും ചോറും, പുതിയ ബസ് സ്റ്റാന്‍ഡ്.

പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍, കെ. സത്യന്‍ നേതൃത്വം നല്‍കി. സ്‌ക്വാഡില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു സി.എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് വി.കെ, സുനില്‍ കുമാര്‍ എന്‍.എം.കെ, കൃഷ്‌ണേന്ദു എ.എസ്, രമ്യ.എ എന്നിവരുമുണ്ടായിരുന്നു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show