കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
മാനന്തവാടി: കുറുവാ ദ്വീപില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ വിനോദസഞ്ചാരികളെ പ്രവേശിക്കുന്നതിനുള്ള നിയമ തടസ്സങ്ങള്‍ മാറ്റുന്നതിനു വേണ്ടി മുനിസിപ്പാലിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലറായ അഡ്വ. ശാന്താറാമുമായി നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കുറുവ ഡിവിഷന്‍ കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഷിബു കെ ജോര്‍ജ്, ആസൂത്രണ സമിതി ഉപാധ്യക്ഷനും കൗണ്‍സിലറുമായ വി.യു ജോയ്, താഴെയങ്ങാടി കൗണ്‍സിലര്‍ പി കെ ഹംസ മുനിസിപ്പാലിറ്റി ജീവനക്കാരായ ഷിബു, സാബു എന്നിവരും സന്നിഹിതരായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
