പഠന പരിപോഷണ പദ്ധതി; ബോധവല്‍ക്കരണ ക്ലാസ് നടത്തി
അച്ചൂര്‍: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്രവര്‍ഗ്ഗ തീരദേശ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി അച്ചൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇടിയം വയല്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ രാജലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എച്ച്.എം യാങ്‌സി അധ്യക്ഷയായിരുന്നു. സ്വപ്ന സ്വാഗതം പറഞ്ഞു. മേപ്പാടി സിപിഒ വിനോദ്.കെ ക്ലാസെടുത്തു. ഊരുമൂപ്പന്‍ രാധാകൃഷ്ണന്‍, പ്രമോട്ടര്‍മാരായ ഗീത, ഉഷ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. ബബിഷ നന്ദി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
