OPEN NEWSER

Saturday 25. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിടവാങ്ങിയത് പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ: എസ്.വൈ.എസ്

  • Kalpetta
24 Jul 2026

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം വിടവാങ്ങിയ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പണ്ഡിത ലോകത്തിലെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയായിരുന്നുവെന്ന് എസ്.വൈ.എസ് വയനാട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അറിവ് സമ്പാദിക്കുന്നതിലും അത് പകര്‍ന്നു നല്‍കുന്നതിലും മാതൃകാപരമായ സമീപനങ്ങളാണ് ഉസ്താദിന്റെ ജീവിതത്തിലൂടെ ഉണ്ടായത്.
പാരമ്പര്യ കിതാബുകളില്‍ അവഗാഹം നേടുന്നതോടൊപ്പം വിവിധ ഭാഷകള്‍ സ്വയത്തമാക്കി ആഗോള വേദികളില്‍ ശ്രദ്ധ നേടിയ പണ്ഡിത പ്രതിഭയായി ഉയര്‍ന്നു. അറിവിനെ അഴകാക്കിമാറ്റുകയും വിനയത്തെ ജീവിത മുദ്രയാക്കുകയും ചെയ്ത മഹാപണ്ഡിതനായിരുന്നു അദ്ദേഹമെന്നും എസ്.വൈ.എസ്
സന്ദേശത്തില്‍ പറഞ്ഞു.

നേതൃ പാടവത്തിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും അനുയായികളില്‍ വലിയ സ്വാധീനം നേടാനും കഴിഞ്ഞു.
നിലവിലെ സമസ്ത പണ്ഡിത സഭയിലെ ഏറ്റവും മുതിര്‍ന്ന പണ്ഡിതന്‍ കൂടിയായ ഉസ്താദിന്റെ വിടവ് എക്കാലവും ഒഴിഞ്ഞു കിടക്കുമെന്നും   അനുശോചന കുറിപ്പില്‍  ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍,വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ് കുട്ടി ഹസനി, ജനറല്‍ സെക്രട്ടറി  കെ എ നാസര്‍ മൗലവി, ട്രഷറര്‍ കെ സി കെ തങ്ങള്‍ എന്നിവര്‍  അറിയിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show