ഐഎന്‍ടിയൂസി കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ രാഹുല്‍ ഗാന്ധി എം പി, പ്രിയങ്ക ഗാന്ധി എംപി,കെ.സി. വേണുഗോപാല്‍ എം പി, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഐ എന്‍ ടി യൂ സി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി,ഓ ഭാസ്‌കരന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണികൃഷ്ണന്‍,രാജു ഹെജമാടി,എസ് മണി,രാധാ രാമസ്വാമി,മുഹമ്മദ് ഫെബിന്‍,രമ്യ ജയപ്രസാദ്,പി ആര്‍ ബിന്ദു, നൂറിസ് മേപ്പാടി, ഷിനു വൈത്തിരി, റെജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
