ഇ.സഞ്ജയ്‌യെ അനുമോദിച്ചു
മാനന്തവാടി: കിം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ.സഞ്ജയ്‌യെ പായോട് സായാഹ്‌നം സ്വാശ്രയ സംഘം അനുമോദിച്ചു. സംഘം പ്രസിഡണ്ട് യു.എ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ ഉപഹാരം കൈമാറി. എ.എം രാജു, റെനിഷ് ആര്യപ്പള്ളി, എം.ദയാവരന്‍, ഷാജി കെ.എം, ഷാജി കെ.കെ, സോബി.സി, ജോഷി കെ എന്നിവര്‍ സംസാരിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ സുനിലിന്റെയും മാനന്തവാടി ഗവ.കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ പി.സി സീനയുടെയും മകനാണ് സഞ്ജയ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
