OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തലമുറയുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതില്‍ സമസ്ത ശ്രദ്ധയൂന്നി: എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍

  • Mananthavadi
12 Jul 2026

ബാവലി: വളര്‍ന്നു വരുന്ന തലമുറകളുടെ അഭിരുചിക്കനുസരിച്ചും കാലത്തിന്റെ ആവശ്യമനുസരിച്ചും കരിക്കുലവും സിലബസും ആവിഷ്‌ക്കരിക്കുന്നതില്‍ സമസ്ത പ്രത്യേകം ശ്രദ്ധയൂന്നിയത് കൊണ്ടാണ്ടാണ് സമസ്തയും അതിന്റെ വിദ്യാഭ്യാസ ബോര്‍ഡും ഏറെ സ്വീകരിക്കപ്പെട്ടതെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.സമസ്ത നാഷണല്‍ എജുക്കേഷണല്‍ കൗണ്‍സിലിന് കീഴിലെ ശരീഅ: പ്ലസ് ക്യാമ്പസായി ബാവലിയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് ബാവ അലി തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ഹോസ്റ്റല്‍ ബില്‍ഡിംഗ്
ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ആദരവിന് നിദാനം അറിവാണെന്നും
അറിവുകളില്‍ ധാര്‍മിക അറിവുകള്‍ അനിവാര്യമാണെന്നും അത് ഓരോ തലമുറക്കും ആകര്‍ഷണീയ മാര്‍ഗ്ഗത്തില്‍ നല്‍കാന്‍ സാധിക്കണമെന്നതും സമസ്തയുടെ നയങ്ങളില്‍ പെട്ടതാണ്.ഇത് കൊണ്ട് തന്നെയാണ് മദ്‌റസ
പ്രസ്ഥാനത്തിലൂടെ ആരംഭിച്ച വിദ്യാഭ്യാസ വിപ്ലവം ഇന്ന് നാഷണല്‍ എജുക്കേഷണല്‍ കൗണ്‍സില്‍ വരെ എത്തി നില്‍ക്കുന്നതെന്നും എല്ലാം ഏവരാലും സ്വീകരിക്കപ്പെടും വിധമായി തീര്‍ന്നതെന്നും
അദ്ദേഹം ചേര്‍ത്തു പറഞ്ഞു.


 സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം ഹസന്‍ മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി വൈസ് പ്രിന്‍സിപ്പാള്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍, എസ് എന്‍ ഇ സി സംസ്ഥാന കോഡിനേറ്റര്‍ അലി മാസ്റ്റര്‍ കാവനൂര്‍, അബ്ദുല്‍ ഖയ്യൂം ഫൈസി,കുഞ്ഞാലന്‍ സഖാഫി, മുനീര്‍ വാളാട്, അബ്ദുല്‍ കരീം ഹാജി, അബു ഹാജി ബാവലി, റാഷിദ് ഫൈസി കാരായ മിദ്‌ലാജ് സനാഇ നെല്ലിയമ്പം, സഈദ് സനാഇ വാളാട്, ഉസ്മാന്‍ മൗലവി, ജാസിര്‍ ഹുസൈന്‍ സഖാഫി സംസാരിച്ചു സെക്രട്ടറി ഹമീദലി എം കെ സ്വാഗതവും കോഡിനേറ്റര്‍ കെ എ നാസര്‍ മൗലവി മടക്കിമല നന്ദിയും പറഞ്ഞു 



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
  • പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍
  • ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീ;കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി അഡ്വ. ടി. സിദ്ദീഖ്
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show