OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'കൂടെ' പദ്ധതി യോഗം ചേര്‍ന്നു

  • S.Batheri
11 Jul 2026

പുല്‍പ്പള്ളി: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നതപഠനവും കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ 'കൂടെ' എന്ന പദ്ധതിയുടെ ഭാഗമായി ചീയമ്പം 73 ല്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ആദിവാസി നേതാക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. പഠനം മുടങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികളേയും സ്‌കൂളുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗം. പ്ലസ് ടു പഠനത്തിന് സീറ്റ് ലഭിക്കാത്ത ഗോത്ര വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, മുഖ്യമന്ത്രിയുടേയും പട്ടിക വര്‍ഗ മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തി തുടര്‍പഠനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ. യോഗത്തില്‍ ഉറപ്പ് നല്‍കി. 


മണ്ഡലത്തിലെ ഉന്നതികളില്‍ പഠനം മുടങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികളേയും സ്‌കൂളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അതിന് ഉന്നതിയിലെ രക്ഷിതാക്കളുടേയും െ്രെടബല്‍ വകുപ്പിന്റേയും ജനപ്രതിനിധികളുടെയും സഹായം തേടുമെന്നും എം.എല്‍.എ. പറഞ്ഞു. വരും ദിവസങ്ങളില്‍ ഉന്നതികളിലെ പഠനം മുടങ്ങിയ വിദ്യാര്‍ഥികളെ കണ്ടെത്തുവാനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ്കുമാര്‍, പ്രസന്ന ശശീന്ദ്രന്‍, തഹസില്‍ദാര്‍മാരായ വി.ആര്‍. ജയപ്രകാശ്, ബി. പ്രശാന്ത്, ഹയര്‍സെക്കന്‍ഡറി കോഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എ.ഇ.ഒ. ഷിജിത, ടി.ഡി.ഒ, ടി.ഇ.ഒ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക്ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show