മാനന്തവാടി നഗരസഭ കൗണ്‍സിലര്‍മാര്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി.
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന്റെ െ്രെപവറ്റ് സെക്രട്ടറി എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
മാനന്തവാടിജി.വി.എച്ച്.എസ്.എസില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുക, വിനോദ സഞ്ചാര കേന്ദ്രമായകുറുവാദീപിലെ നിയന്ത്രണം ഒഴിവാക്കുക, കണിയാരം പിലാക്കാവ് റോഡ് പി.ഡബ്ല്യുഡി ഏറ്റെടുക്കുക,, മാനന്തവാടി ടൗണില്‍ മലയോര ഹൈവെ യുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അധിക ഫണ്ട് അനുവദിക്കുക, മറ്റ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയത്.മാനന്തവാടി മുനിസിപ്പല്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്. മൂസ്സ . പി.വി.ജോര്‍ജ്, ഷിബു കെ ജോര്‍ജ്, കൗണ്‍സിലര്‍മാരായ സി. കുഞ്ഞബ്ദുള്ള,ജോയി . വി.യുഎന്നി വരടങ്ങുന്ന സംഘമാണ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
