പ്രൈവറ്റ് ബസ് & ഹെവി മോട്ടോര്‍ സംഘ് പ്രതിഷേധ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി: പ്രൈവറ്റ് ബസ് &ഹെവി മോട്ടോര്‍ സംഘ് (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സ്വകാര്യ ബസ് വ്യവസായത്തേയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ. ബിഎംഎസ് വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍,കെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശനി ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സൗജന്യ യാത്ര കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസി നല്‍കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ബസിലും നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോഹനന്‍ പുല്‍പ്പളി അധ്യക്ഷത വഹിച്ചു.പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രഞ്ജിത്ത് റാം, ബിജെപി മണ്ഡലം പ്രസിഡണ്ട് ഷാജി ദാസ്, കെ.എന്‍ മുരളീധരന്‍, സാബു എന്‍,വി, മഹേഷ്, ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
